Search
  • Follow NativePlanet
Share
» » വന്യജീവി വാരം 2021: വ്യത്യസ്ത ആഘോഷങ്ങളുമായി രാജ്യം

വന്യജീവി വാരം 2021: വ്യത്യസ്ത ആഘോഷങ്ങളുമായി രാജ്യം

ഈ ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് ഇന്ത്യയിലെ മൃഗശാലകളും വന്യജീവി സങ്കേതങ്ങളും ഒരുക്കിയിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന കാഴ്ചകളുടെയും ജൈവസമ്പത്തിന്‍റെയും നാടാണ് ഭാരതം. പ്രകൃതിയോട് ചേര്‍ന്നുള്ള ജീവിതരീതികളും പ്രകൃതി സംരക്ഷണ നടപടികളും ആണ് ഇന്നും ഇവിടുത്തെ പച്ചപ്പിനെയും ജീവജാലങ്ങളെയും നിലനിര്‍ത്തുന്നത്. ഇന്ത്യയിലെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ എല്ലാ വർഷവും ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരമായി രാജ്യം ആഘോഷിക്കുന്നു. 1957 ല്‍ ആയിരുന്നു ആദ്യത്തെ വന്യജീവി വാരാഘോഷം നടന്നത്. 2021 ലെ വന്യജീവി വാരാഘോഷം ഒക്ടോബര്‍ 2 മുതല്‍ 7 വരെ നടക്കും. ഈ ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് ഇന്ത്യയിലെ മൃഗശാലകളും വന്യജീവി സങ്കേതങ്ങളും ഒരുക്കിയിരിക്കുന്നത്.

ഇന്ദിരാഗാന്ധി സൂവോളജിക്കല്‍ പാര്‍ക്ക്, വിശാഖപട്ടണം

ഇന്ദിരാഗാന്ധി സൂവോളജിക്കല്‍ പാര്‍ക്ക്, വിശാഖപട്ടണം

ലോക വന്യജീവി വാരത്തിന്‍റെ ഭാഗമായി വിശാഖപട്ടണത്തെ ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക് വന്യജീവി പ്രേമികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 8 ന്, പ്രകൃതി സ്നേഹികൾക്കായി വൈസാഗ് മൃഗശാല വന്യജീവി റൺ നടത്തും. പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നുമില്ലാത്ത ഇതില്‍ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കുവാന്‍ സാധിക്കും. വന്യജീവി സംരക്ഷണം' എന്ന വിഷയത്തിൽ ഹ്രസ്വചിത്രം/ഡോക്യുമെന്ററി മത്സരവും ഫോട്ടോഗ്രാഫി മത്സരവും ഉണ്ടായിരിക്കും താൽപ്പര്യമുള്ളവർക്ക് Google ഡ്രൈവിലൂടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഷോർട്ട് ഫിലിമുകൾ അയക്കാം. താൽപ്പര്യമുള്ളവർക്ക് സോഷ്യൽ മീഡിയയില്‍ @vizagzoo വില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

നവാബ് വാജിദ് അലി ഷാ സുവോളജിക്കൽ ഗാർഡൻ

നവാബ് വാജിദ് അലി ഷാ സുവോളജിക്കൽ ഗാർഡൻ

ഉത്തര്‍ പ്രദേശിലെ ലക്നൗവിലെ നവാബ് വാജിദ് അലി ഷാ സുവോളജിക്കൽ ഗാർഡനും വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു വരെയുള്ള തിയ്യതികളിലായി ഉപന്യാസ മത്സരം അടക്കമുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി 'വന്യജീവി സംരക്ഷണത്തിന് മൃഗശാലകളുടെ പങ്ക്' എന്നതാണ് വിഷയം. ഇതോടൊപ്പം ക്വിസ് മത്സരം, മുദ്രാവാക്യം എഴുതല്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.

 ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്ക്, തിരുപ്പതി

ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്ക്, തിരുപ്പതി

67 -ാമത് വന്യജീവി വാരം 2021 വ്യത്യസ്ത ഇനം പരിപാടികളോടെയാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്ക് ആഘോഷിക്കുന്നത്. ഫോട്ടോ പ്രദർശനം ക്രമീകരിക്കുന്നതിനു പുറമേ, ഓൺലൈൻ, ഓഫ്‌ലൈൻ ഉപന്യാസ രചന, പ്രഭാഷണ മത്സരങ്ങൾ, ഓൺലൈൻ ക്വിസ്, പെയിന്റിംഗ്, പോസ്റ്റർ നിർമാണ മത്സരങ്ങൾ, വന്യജീവി ഫോട്ടോഗ്രാഫി മത്സരം എന്നിവ നടക്കും. എൻട്രികൾ [email protected] ൽ മെയിൽ ചെയ്യണം, എന്തെങ്കിലും സംശയങ്ങൾക്ക് മൃഗശാല വിദ്യാഭ്യാസ ഓഫീസറെ 7893828878 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇത് കൂടാതെ ഒക്ടോബർ 2 മുതൽ മൃഗശാല 'പ്ലാസ്റ്റിക് വിമുക്ത മേഖല'യായി മാറും.

തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റ്

തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റ്

തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റ് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി നിരവധി മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ട് മുതല്‍ 9 വരെയാണ് പരിപാടികള്‍ നടക്കുക.

സമുദ്ര വന്യജീവി, സസ്തനി പരിസ്ഥിതി, ജലപക്ഷികൾ, കൂടുണ്ടാക്കൽ സ്വഭാവം, നഗര വന്യജീവി, കാലാവസ്ഥാ വ്യതിയാനം, വന്യജീവി, മനുഷ്യ-മൃഗ സംഘർഷം, തണ്ണീർത്തട വന്യജീവി, ഉരഗ ജീവികളുടെ ചരിത്രം എന്നീ വിഷയങ്ങളിൽ ഒരു ഹ്രസ്വചിത്ര മത്സരം നടക്കും. 18 വയസ്സിന് താഴെയുള്ളവരും (3 മിനിറ്റ്) 18 വയസ്സിന് മുകളിൽ (5 ഉം 10 മിനിറ്റും) എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. ഷോർട്ട് ഫിലിമുകൾ [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കാം.

ഡ്രോയിംഗ്, ഉപന്യാസ മത്സരങ്ങളും നടത്തുന്നുണ്ട്. 'വന്യജീവികളെ സംരക്ഷിക്കുക' എന്ന വിഷയത്തിലാണ് ചിത്രരചന. നടക്കും, ഉപന്യാസ രചനയുടെ വിഷയം 'വനം/വന്യജീവി സംരക്ഷണം' എന്നതായിരിക്കും. വിശദാംശങ്ങൾക്ക് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ 8838144098 എന്ന നമ്പറിൽ നിന്നും അറിയാം.

 കേരള വനം-വന്യജീവി വകുപ്പ്

കേരള വനം-വന്യജീവി വകുപ്പ്

കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ ഈ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്നു. വൈല്‍ഡ്സൈഫ് ഫോട്ടോഗ്രഫി മത്സരം, പോസ്റ്റര്‍ ഡിസൈനിങ്, ഷോര്‍ട് ഫിലിം, യാത്രാ വിവരണ മത്സരം എന്നിവയാണ് നടത്തുന്നത്.
വന്യജീവി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള വെബിനാര്‍ സീരീസ് ഒക്ടോബര്‍ 2 മുതല്‍ 7 വരെയുളള ദിവസങ്ങളലി്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ https://forest.kerala.gov.in/index.php/uncategorised/wildlife-week-celebrations-2021 എന്ന ലിങ്കില്‍ നിന്നും ലഭിക്കും.

ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്‍

ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്‍

പ്രകൃതി സംരക്ഷണത്തിനായി ഒന്നിച്ചുചേര്‍ന്ന ഒരുകൂട്ടം ആളുകളുടെ സംരംഭമായ ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്‍ വന്യജീവി ദിനത്തില്‍ കേരളത്തിലെ അധികം അറിയപ്പെടാത്ത വന്യജീവി സങ്കേതങ്ങളെക്കുറിച്ചും ദേശീയോദ്യാനങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ 7 വരെയുള്ല തിയ്യതികളിലായി ഇത് നടക്കും. https://meet.google.com/ewf-eoii-vum എന്ന ഗൂഗിള്‍ മീറ്റ് അഡ്രസ് വഴിയും https://fb.me/e/1OobGCcVZ എന്ന ഫേസ്ബുക്ക് ലൈവ് വഴിയും ഇതില്‍ പങ്കെടുക്കാം.

കേരള

കേരള

സംസ്ഥാനത്ത് വന്യജീവി വാരാഘോഷത്തിന് ശനിയാഴ്ച (02.10.2021) തുടക്കമാകും. പാലക്കാട് അരണ്യഭവന്‍ കോംപ്ലക്‌സില്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷനായിരിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്ന ടെക്‌നിക്കല്‍ സെഷനില്‍ വന്യജീവി ശാസ്ത്രജ്ഞന്‍ ഡോ.എ.ജെ.ടി.ജോണ്‍സിംഗ് ഇന്ത്യയിലെ വന്യജീവി സംരക്ഷണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

 സൈലന്‍റ് വാലി, പാലക്കാട്

സൈലന്‍റ് വാലി, പാലക്കാട്

സൈലൻറ് വാലിയില്‍ വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 വരെ നടക്കും. ഒക്ടോബർ മൂന്നിന് പ്രകൃതി സംരക്ഷണ സന്ദേശവുമായി മണ്ണാർക്കാട് സൈക്കിൾ ക്ലബ്ബുമായി ചേർന്ന് സൈക്കിൾ റാലി നടത്തും.
ഒക്ടോബർ നാലിന് "ചിറകുള്ള കൂട്ടുകാർ" ഹയർസെക്കൻഡറി, ഡിഗ്രി വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടക്കും.
ഒക്ടോബർ അഞ്ചിന് "നിറക്കൂട്ട്" പാലക്കാട് മലപ്പുറം ജില്ലകളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ചിത്രരചനാമത്സരം ഉണ്ടാവും.
ഒക്ടോബർ ആറിന് "ചിറകുള്ള കൂട്ടുകാർ" ഫോട്ടോഗ്രാഫി മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ഒൿടോബർ 7 "നിറക്കൂട്ട്" ചിത്രരചന മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ഉണ്ടാവും.
ഒക്ടോബർ എട്ടിന് തിരഞ്ഞെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കായി "സൈലൻ്റ് വാലിയിലെ വന്യജീവികൾ" എന്ന വിഷയത്തിൽ വെബിനാർ നടക്കും.

ലോക വെജിറ്റേറിയന്‍ ദിനം: സസ്യാഹാര രീതികള്‍ക്ക് പ്രസിദ്ധമായ ലോകനഗരങ്ങള്‍ലോക വെജിറ്റേറിയന്‍ ദിനം: സസ്യാഹാര രീതികള്‍ക്ക് പ്രസിദ്ധമായ ലോകനഗരങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X