Search
  • Follow NativePlanet
Share
» »വനിതാ ദിനത്തിൽ ചരിത്ര സ്മാരകങ്ങളില്‍ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം

വനിതാ ദിനത്തിൽ ചരിത്ര സ്മാരകങ്ങളില്‍ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ താജ്മഹൽ ഉൾപ്പെടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളിലും അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നല്കും.

വീണ്ടും ഒരു വനിതാദിനം കൂടി വരവായി. നാടിന്‍റെയും വർണ്ണത്തിന്‍റെയും മതത്തിന്‍റെയുമൊന്നും വേർതിരിവില്ലാതെ വനിതകൾക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്ന ഈ ദിനം എന്തുകൊണ്ടും ഏറെ പ്രധാന്യം അർഹിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും, ഇന്നത്തെ ഈ ജീവിത സാഹചര്യത്തിൽ.

മാർച്ച് എട്ട് തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രത്യേകമായൊരു വിധത്തിലാണ് വനിതകളെ ആദരിക്കുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ താജ്മഹൽ ഉൾപ്പെടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളിലും അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നല്കും. ആദ്യമായാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പുരാവസ്തു സംരക്ഷണ വകുപ്പിനു കീഴിലെ 142 സ്മാരകങ്ങളിലും വനിതകൾക്ക് പ്രവേശനം അനുവദിക്കുന്നത്.

 Free Entry for Women At All Monuments Under ASI on Sunday

"വിദേശികളായ വനിതകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് എഎസ്ഐ.യ്ക്ക് കീഴിലുള്ള എല്ലാ സ്മാരകങ്ങളിലും സൗജന്യ പ്രവേശനം അനുവദിക്കും. ആഗ്രയിൽ മാത്രം എട്ട് ചരിത്രസ്മാരകങ്ങളാണുള്ളത്. അതിൽ മൂന്നെണ്ണം യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിൽ ഉൾപ്പെടുന്നവയാണ്."

ശനിയാഴ്ചയാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജനറൽ ഡയറക്ടരുടെ ഓഫീസിൽ നിന്നും സർക്കിൾ ഓഫീസുകളിലേക്ക് ഇതു സംബന്ധിച്ച നിർദ്ദേശം ലഭിച്ചത്. വനിതാ ദിനത്തിന്‍റെ ഭാഗമായി കേന്ദ്ര സംരക്ഷണയിലുള്ള, ടിക്കറ്റിൽ പ്രവേശനം അനുവദിക്കുന്ന ചരിത്ര സ്മാരകങ്ങളിൽ സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകളിൽ നിന്നും ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശത്തിൽ പറയുന്നു.

വനിതാ ദിനം- സന്തോഷം നല്കും പെൺയാത്രകൾ...കൂട്ടിനു ട്രെയിനും!വനിതാ ദിനം- സന്തോഷം നല്കും പെൺയാത്രകൾ...കൂട്ടിനു ട്രെയിനും!

പെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാംപെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാം

ഭർത്താവിന്‍റെ വിജയത്തിനായി ഭാര്യ പണിത വിരൂപാക്ഷ ക്ഷേത്രം!ഭർത്താവിന്‍റെ വിജയത്തിനായി ഭാര്യ പണിത വിരൂപാക്ഷ ക്ഷേത്രം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X