Search
  • Follow NativePlanet
Share
» »ടൈം മാഗസിന്‍റെ ലോകത്തെ മഹത്തായ 50 ഇടങ്ങളില്‍ കേരളവും...

ടൈം മാഗസിന്‍റെ ലോകത്തെ മഹത്തായ 50 ഇടങ്ങളില്‍ കേരളവും...

ഭംഗിയാര്‍ന്ന ബീച്ചുകളും സമൃദ്ധമായ കായലുകളും അമ്പലങ്ങളും കൊട്ടാരങ്ങളും ഉള്ള കേരളം ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളില്‍ ഒന്ന് എന്നാണ് ടൈം മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ ഭംഗിക്ക് പകരംവയ്ക്കുവാന്‍ മറ്റൊന്നും ഈ ലോകത്തില്ല. നമ്മുടെ പച്ചപ്പും കായലുകളും ക്ഷേത്രങ്ങളും ബീച്ചും എന്നും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിട്ടേയുള്ളൂ... ഇപ്പോഴിതാ ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ 2022 ല്‍ ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഉള്‍പ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ അഹ്മദാബാദും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഭംഗിയാര്‍ന്ന ബീച്ചുകളും സമൃദ്ധമായ കായലുകളും അമ്പലങ്ങളും കൊട്ടാരങ്ങളും ഉള്ള കേരളം ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളില്‍ ഒന്ന് എന്നാണ് ടൈം മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Cover PC:Arjun MJ

ഇക്കോടൂറിസം ഹോട്സ്പോട്ട്

ഇക്കോടൂറിസം ഹോട്സ്പോട്ട്

കേരളത്തെ ഇക്കോടൂറിസം ഹോട്സ്പോട്ട് എന്നാണ് റിപ്പോര്‍ട്ടില്‍ ടൈം മാഗസിന്‍ സൂചിപ്പിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയില്‍ 9-ാം സ്ഥാനമാണ് കേരളം കരസ്ഥമാക്കിയത്.

PC:Abhishek Prasad

പരാമര്‍ശം നേടി കാരവന്‍ പാര്‍ക്കും

പരാമര്‍ശം നേടി കാരവന്‍ പാര്‍ക്കും

പര്യവേക്ഷണത്തിന്റെയും താമസത്തിന്റെയും പുതിയ ഒരു ജോഡിയാണ് കേരളം മോട്ടോർ-ഹോം ടൂറിസം വഴി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്ക്, കരവൻ മെഡോസ്, വാഗമണ്ണില്‍ ആരംഭിച്ച കാര്യവും ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്.

PC:Kevin Schmid

ഹൗസ്ബോട്ടിനു പിന്നാലെ

ഹൗസ്ബോട്ടിനു പിന്നാലെ

ഹൗസ് ബോട്ട് ക്രൂസിങ് വിജയകരമായി പോകുന്ന സാഹചര്യത്തില്‍ സുസ്ഥിര വിനോദസഞ്ചാരത്തിന്റെ സമാനമായ വാഗ്ദാനവുമായി എത്തിയ കാരവാനുകളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ലേഖനം പറയുന്നു. കേരളത്തിന്‍പെ പുതിയതും പകരംവയ്ക്കാമാവാത്തതുമായ ക്യാംപര്‍ ടൂറിസത്തില്‍ ആയിരത്തിലധികം ക്യാമ്പർമാർ സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു.
"ധ്യാനം, യോഗാഭ്യാസങ്ങൾ, ആയുർവേദ ചികിത്സകൾ, യോജിച്ച ഭക്ഷണം" എന്നിവ വാഗ്ദാനം ചെയ്യുന്ന അമൽ താമര എന്ന പുതിയ ആയുർവേദ റിട്രീറ്റിനെക്കുറിച്ചും ലേഖനം പരാമര്‍ശിച്ചിരിക്കുന്നു.

അഹ്മദാബാദ്

അഹ്മദാബാദ്

ഇന്ത്യയിലെ ആദ്യത്തെ ലോകപൈതൃക നഗരമായ അഹ്മദാബാദിനെ പൗൗരാണിക നേട്ടങ്ങളും സമകാലിക കണ്ടുപിടുത്തങ്ങളും ചേര്‍ന്ന് സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ മെക്കയാക്കി മാറ്റുന്നു എന്നാണ് ടൈം മാഗസിന്‍ കുറിച്ചത്. നദിയുടെ തീരത്ത് 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി ആശ്രമത്തെയും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നൃത്തോത്സവമായ നവരാത്രി ആഘോഷങ്ങളെയും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. സയന്‍സ് സിറ്റിയെയും കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

PC:Satyajeet Mazumdar

മറ്റ് പ്രധാന ഇടങ്ങള്‍

മറ്റ് പ്രധാന ഇടങ്ങള്‍

പട്ടികയിൽ റാസൽഖൈമ, യുഎഇ; പാർക്ക് സിറ്റി, യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ, സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ, ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം; ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ; ഇസ്താംബുൾ, കിഗാലി, റുവാണ്ട എന്നിവയാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന പ്രധാന ഇടങ്ങള്‍.

PC:Matthias Mullie

മറ്റ് പ്രധാന ഇടങ്ങള്‍

മറ്റ് പ്രധാന ഇടങ്ങള്‍

പട്ടികയിൽ റാസൽഖൈമ, യുഎഇ; പാർക്ക് സിറ്റി, യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ, സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ, ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം; ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ; ഇസ്താംബുൾ, കിഗാലി, റുവാണ്ട എന്നിവയാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന പ്രധാന ഇടങ്ങള്‍.

PC:Matthias Mullie

ജനപ്രീതിയേറി കാരവാന്‍ യാത്രകള്‍.. ആദ്യയാത്രയില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ജനപ്രീതിയേറി കാരവാന്‍ യാത്രകള്‍.. ആദ്യയാത്രയില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

Read more about: kerala travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X