Search
  • Follow NativePlanet
Share
» »സെപ്റ്റംബർ 27 ന് ഈ സ്മാരകങ്ങളിൽ പ്രവേശനം സൗജന്യം

സെപ്റ്റംബർ 27 ന് ഈ സ്മാരകങ്ങളിൽ പ്രവേശനം സൗജന്യം

ലോക വിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായാണ് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

യാത്ര പോയപ്പോൾ ക്യൂ നിന്നും തള്ളിക്കയറിയും ഒക്കെ വിവിധ ഇടങ്ങളിലേക്ക് പ്രവേശന ടിക്കറ്റുകൾ വാങ്ങിയ കഥകൾ ഓർമ്മകളിൽ ആർക്കും പഞ്ഞമുണ്ടാവില്ല. എന്നാൽ വർഷത്തിൽ ചില ദിവസങ്ങളിൽ ചില പ്രത്യേക ചരിത്ര സ്മാരകങ്ങളിലേക്കും മ്യൂസിയങ്ങളിലേക്കും ഒക്കെയുള്ള പ്രവേശനം തികച്ചും സൗജന്യമായി ലഭിക്കാറുണ്ട്. ഇത്തവണ ലോക വിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായാണ് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ലോക വിനോദ സഞ്ചാര ദിനം

ലോക വിനോദ സഞ്ചാര ദിനം

എല്ലാ വർഷവും സെപ്റ്റംബർ 27-ാം തിയ്യതിയാണ് ലോക വിനോദ സഞ്ചാര ദിനമായി ആഘോഷിക്കുന്നത്. ജനങ്ങളെ യാത്ര ചെയ്യുന്നതിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവബോധം വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഈ ദിനം ആചരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ രൂപീകൃതമായ യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്.

ഈ വർഷം

ഈ വർഷം

ഓരോ വർഷവും ഓരോ വ്യത്യസ്ത രാജ്യങ്ങളാണ് ആ ആഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്. 2019ലെ ആഘോഷങ്ങൾക്ക് ആതിഥേയത്വം നമ്മുടെ രാജ്യത്തിൻരെ ചുമതലയാണ്. ഇതിന്റെ ഭാഗമായി ഡെൽഹിയിൽ സെപ്റ്റംബർ 26 മുതൽ 28 വരെ നടക്കുന്ന പ്രത്യേക കോൺഫറൻസിന് നടക്കും. 'ടൂറിസവും തൊഴിലും-ഒരു നല്ല ഭാവി എല്ലാവർക്കും' എന്നതാണ് ഈ വർഷത്തെ പ്രധാന തീം.

താജ്മഹലിൽ പ്രവേശനം സൗജന്യം

താജ്മഹലിൽ പ്രവേശനം സൗജന്യം

ലോക ടൂറിസം ദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യയിൽ താജ്മഹൽ അടക്കമുള്ള ചരിത്ര സ്മാരകങ്ങളിലേക്കും മ്യൂസിയങ്ങളിലേക്കും സെപ്റ്റംബർ 27 ന് പ്രവേശനം സൗജന്യമാക്കിക്കൊണ്ടുള്ള സാസ്കാരിക മന്ത്രി മഹേഷ് ശർമ്മയുടെ ഉത്തരവ് വന്നിട്ടുണ്ട്.

ലോക പൈതൃക സ്ഥാനങ്ങളായ താജ്മഹൽ, ആഗ്രാ കോട്ട, ഹംപിയിലെ വിറ്റാല ക്ഷേത്രം, ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍, സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങൾ തുടങ്ങി 116 സ്മാരകങ്ങളിലേക്കാണ് പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്. കൂടാതെ 35 സൈറ്റ് മ്യൂസിയത്തിലേക്കും സാംസ്കാരിക വകുപ്പിനു കീഴിലുള്ള മറ്റു മ്യൂസിയങ്ങള്‍ക്കും ഈ സൗജന്യ പ്രവേശനം ബാധകമാണ്. നാഷണൽ മ്യൂസിയം, സലർ ജംങ് മ്യൂസിയം എന്നിവയാണ് സാംസ്കാരിക വകുപ്പിന്‍റെ ഭരണത്തിനു കീഴിൽ വരുന്ന മ്യൂസിയങ്ങള്‍.

ഇവിടെയും പ്രവേശനം സൗജന്യം

ഇവിടെയും പ്രവേശനം സൗജന്യം

മുകളിൽ പറഞ്ഞ സ്മാരകങ്ങൾ കൂടാതെ ഗോൽകോണ്ട കോട്ട, ചർമിനാർ, ഹൈദരാബാദ് കോട്ട, മൗര്യൻ പാലസ്, കുമ്രാഹാർ, പാട്ന, ഷേർഷാ സൂരിയുടെ ശവകുടീരം, ഖനനം നടത്തിയ വിക്രമശില, നളന്ദ, വൈശാലി തുടങ്ങിയ ഇടങ്ങളിലേക്കും സെപ്റ്റംബർ 27ന് പ്രവേശനം സൗജന്യമായിരിക്കും.

യാത്രകളെ ഇത്രയും ജനകീയമാക്കിയ വിനോദ സഞ്ചാര ദിനത്തെ അറിയാംയാത്രകളെ ഇത്രയും ജനകീയമാക്കിയ വിനോദ സഞ്ചാര ദിനത്തെ അറിയാം

കാണാൻ തിരക്ക് പിടിച്ചോടേണ്ട...ഈ സ്മാരകങ്ങൾ ഇനി രാത്രി 9 മണിവരെകാണാൻ തിരക്ക് പിടിച്ചോടേണ്ട...ഈ സ്മാരകങ്ങൾ ഇനി രാത്രി 9 മണിവരെ

യുനസ്കോയുടെ അറിയപ്പെടാതെ കിടക്കുന്ന പൈതൃക സ്ഥാനങ്ങൾയുനസ്കോയുടെ അറിയപ്പെടാതെ കിടക്കുന്ന പൈതൃക സ്ഥാനങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X