Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നുഹ് » കാലാവസ്ഥ

നുഹ് കാലാവസ്ഥ

കാഠിന്യമാര്‍ന്ന വേനല്‍ക്കാലവും, കടുത്ത തണുപ്പുള്ള ശൈത്യകാലവുമാണ് നുഹില്‍ അനുഭവപ്പെടുന്നത്. തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്ന സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്നതാണ് നുഹിലെ വേനല്‍ക്കാലം. ഇക്കാലത്ത് 38 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂട് അനുഭവപ്പെടുന്നു. മെയ് മാസത്തിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഇക്കാലത്ത് യാത്രകളും, കാഴ്ചകള്‍ കാണലും ബുദ്ധിമുട്ടാവും. എന്നിരുന്നാലും വേനല്‍ക്കാലത്തെ കടുത്ത ചൂടിന് മഴക്കാലത്തിന്‍റെ വരവോടെ ശമനം ലഭിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലത്ത് ഡിസംബറിലാണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്.