Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഓള്‍ഡ് ഗോവ

ഓള്‍ഡ് ഗോവ - പഴമയിലെ പുതുമ

24

തലസ്ഥാനനഗരമായ പനജിക്ക് പത്ത് കിലോമീറ്റര്‍ വടക്ക് ഭാഗത്തായി പരന്നുകിടക്കുന്ന സ്ഥലമാണ് ഓള്‍ഡ് ഗോവ എന്നറിയപ്പെടുന്നത്. പോര്‍ട്ടുഗീസ് ഭരണകാലത്ത് ഗോവയുടെ തലസ്ഥാനമായിരുന്ന ഈ നഗരത്തിന് ചരിത്രപരമായും കലാപരമായും നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. പോര്‍ട്ടുഗീസുകാര്‍ കീഴടക്കുന്നതിനും മുന്‍പ് പതിനഞ്ചാം നൂറ്റാണ്ടില്‍ ബിജാപൂര്‍ ഭരണാധികാരികളാണ് ഓള്‍ഡ് ഗോവ നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. വെല്ലാ ഗോവ എന്നും ഈ പട്ടണം പ്രാദേശികമായി അറിയപ്പെടുന്നു.

ഒരുകാലത്ത് ഗോവയിലെ ഏറ്റവും ജനസാന്ദ്രമായ പട്ടണമായിരുന്നു ഇത്. എന്നാല്‍ ഇന്ന് ഓള്‍ഡ് ഗോവയില്‍ അത്രയധികം ജനത്തിരക്ക് കാണാനില്ല എന്നത് ശ്രദ്ധേയമാണ്. പതിനേഴാം നൂറ്റാണ്ടില്‍ പകര്‍ച്ചവ്യാധികളും അസുഖങ്ങളും കൊണ്ടാണ് നിരവധി ആളുകള്‍ ഓള്‍ഡ് ഗോവ വിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറിയത്. അതോടെ ഈ സ്ഥലം വെല്ലാ ഗോവയെന്നും തലസ്ഥാനമായ പനജി ഉള്‍പ്പെടുന്ന പ്രദേശം നോവഗോവ എന്നും അറിയപ്പെട്ടുതുടങ്ങി. പ്രദേശത്തെ പള്ളികളാണ് ഓള്‍ഡ് ഗോവയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ഘടകം.

പതിനേഴാം സെഞ്ചുറിയില്‍ പോര്‍ട്ടുഗീസുകാര്‍ പണിതീര്‍ത്ത സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ചാണ് ഇവയില്‍ പ്രധാനപ്പെട്ട ഒന്ന്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും മറ്റും കാണുന്ന തരത്തിലുള്ള തൂണുകളും അവയില്‍ കൊത്തിയിരിക്കുന്ന സെന്റ് പീറ്ററിന്റെയും സെന്റ് പോളിന്റെയും പ്രതിമകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഇത്തരത്തിലുള്ള നിരവധി ആത്മീയകേന്ദ്രങ്ങളുണ്ട് ഓള്‍ഡ് ഗോവയില്‍. ആത്മീയകേന്ദ്രങ്ങളില്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കായി നിരവധി വിനോദങ്ങളും ഓള്‍ഡ് ഗോവയിലുണ്ട്.

നൂറ് കണക്കിന് ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളമായ കരംബോലിം ലേക്കാണ് ഇവിടത്തെ ഒരു ആകര്‍ഷണകേന്ദ്രം. കൃത്രിമമായി നിര്‍മിച്ച തടാകമാണിത്. നിരവധി തരത്തിലും നിറത്തിലുമുള്ള പക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും. കാലങ്ങളോളമായി ഇവിടെ താമസിച്ചുവരുന്ന പക്ഷികളുമുണ്ട് ഇക്കൂട്ടത്തില്‍. കര്‍മാലി റെയില്‍വേ സ്റ്റേഷനില്‍നിന്നും വളരെ അടുത്താണ് ഈ തടാകം. ഗോവ ഭരിച്ചിരുന്ന പോര്‍ട്ടുഗീസുകാരുടെ ആജ്ഞപ്രകാരം സുവിശേഷപ്രവര്‍ത്തകര്‍ ഗോവയിലെ ആളുകളെ കൃസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിരുന്നു. ഹിന്ദുക്കള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്ന ഡൈവര്‍ ദ്വീപ് പോലുള്ള സ്ഥലങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഗോവയുടെ കൃസ്ത്യാനിവല്‍ക്കരണത്തിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ ഈ ക്ഷേത്രങ്ങള്‍ക്ക് സാധിച്ചില്ല.

ക്ഷേത്രങ്ങള്‍ നശിച്ചുപോയെങ്കിലും ഇപ്പോഴും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ഡൈവര്‍ ദ്വീപിലെ പാടങ്ങളും പ്രകൃതിഭംഗിയും. പനജിയില്‍ നിന്നും ഫെറി ബോട്ടിലാണ് ഈ ദ്വീപിലെത്തുക. സംഗീതത്തിനും പരേഡിനും നിറക്കൂട്ടിനും പ്രാധാന്യമുള്ള ബോണ്ടേറാം അഥവാ പൊടേക്കര്‍ ആഘോഷങ്ങളില്‍ പങ്കുചേരാനാണ് കൂടുതല്‍ ആളുകളും ഇവിടങ്ങളിലെത്തുന്നത്. പ്രകൃതിയിലെ കാഴ്ചകള്‍ കണ്ട് മടുത്തവര്‍ക്കായി ഇവിടെ പള്ളികള്‍ മാത്രമല്ല, പതിനാറാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത വൈസ്രോയി ആര്‍ച് ഇവിടത്തെ പ്രധാനപ്പെട്ട ഒരു കാഴ്ചയാണ്.

വാസ്‌കോ ഡ ഗാമയുടെ സ്മരണയ്ക്കാണ് ഈ ആര്‍ച്ച് പണികഴിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയിലോ കാബിലോ എളുപ്പത്തില്‍ ഓള്‍ഡോ ഗോവയില്‍ എത്തിച്ചേരാം. വാഹനം വാടകയ്‌ക്കെടുത്ത ശേഷം സ്വന്തമായി ഡ്രൈവ് ചെയ്തും ഇവിടെയെത്താം. നിരവധി സ്ഥലങ്ങളും കാഴ്ചകളും കാണാനുള്ള ഓള്‍ഡ് ഗോവയില്‍ സ്വന്തമായി വാഹനമെടുത്തുവരികയാണ് ഏറ്റവും അഭികാമ്യം.

ഓള്‍ഡ് ഗോവ പ്രശസ്തമാക്കുന്നത്

ഓള്‍ഡ് ഗോവ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഓള്‍ഡ് ഗോവ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഓള്‍ഡ് ഗോവ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Oct,Fri
Return On
23 Oct,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Oct,Fri
Check Out
23 Oct,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Oct,Fri
Return On
23 Oct,Sat