Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഓള്‍ഡ് ഗോവ » ആകര്‍ഷണങ്ങള് » ബോം ജീസസ് ബസിലിക്ക

ബോം ജീസസ് ബസിലിക്ക, ഓള്‍ഡ് ഗോവ

24

ഗോവയില്‍ നിരവധി ആളുകളെ കൃസ്ത്യാനിറ്റിയിലേക്ക് മതം മാറ്റിയ പ്രധാന പാതിരിയായ സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ ഓര്‍മയ്ക്കായാണ് ബോം ജീസസ് ബസിലിക്ക. കൃസ്ത്യാനികളും ഇതരമതങ്ങളില്‍പ്പെട്ടവരുമായി വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. അത്ഭുതകരമായ നിരവധി ശക്തികളുണ്ടായിരുന്നു സെന്റ് ഫ്രാന്‍സിസ് സേവ്യറിനെന്നും അതിന്റെ ശേഷിപ്പുകള്‍  ഇപ്പോഴും പള്ളിയിലുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു.

ഇതിന് ഉദാഹരണമെന്നോണം ഫ്രാന്‍സിസ് സേവ്യര്‍ പാതിരിയുടെ ഭൗതിക ശരീരം പത്ത് വര്‍ഷത്തിലൊരിക്കല്‍ പുറത്തെടുത്ത് പ്രദര്‍ശിപ്പിക്കാറുണ്ട്. ഒടുവില്‍ ഇത് പ്രദര്‍ശിപ്പിച്ചത് 2004 ലാണ്. ബോം ജീസസ് എന്നതിനര്‍ത്ഥം ഉണ്ണിയേശു എന്നാണ്. ഉണ്ണിയേശുവിനാണ് ഈ പ്രാര്‍ത്ഥനാലയം സമര്‍പ്പിച്ചിരിക്കുന്നത്.

ചരിത്രം

1605 ലാണ് ബോം ജീസസ് ബസിലിക്ക ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഫാദര്‍ അലക്‌സിയോ ഡി മെനെസസ് ആണ് ഈ പ്രാര്‍ത്ഥാനലയത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. വിശ്വാസികളും അല്ലാത്തവരുമായ സഞ്ചാരികള്‍ക്കായി നാന്നൂറ് വര്‍ഷം പഴക്കമുളള ഈ പള്ളി തുറന്നുകൊടുത്തിരിക്കുന്നു. പള്ളിക്കകത്ത് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമുണ്ട്. അല്ലാത്തവര്‍ക്ക് സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതത്തിലെ ഏടുകള്‍ വിവരിക്കുന്ന ചിത്രങ്ങളും മറ്റും നോക്കിക്കാണുകയുമാവാം.

സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെട്ടിയില്‍ അടക്കം ചെയ്തിരിക്കുകയാണ്. ജസ്യൂട്ട് വാസ്തുവിദ്യയിലാണ് ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ മേല്‍ക്കൂര നാകം പൂശിയ പ്രകൃതിദത്ത മേല്‍ക്കൂരയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി പറച്ചിലുണ്ട്. 400 വര്‍ഷത്തിലധികം പഴക്കമുള്ള ഇന്ത്യയിലെ യുനെസ്‌കോ ലോകപൈതൃക കെട്ടിടങ്ങളില്‍ ഇത്തരത്തിലുള്ള നീക്കം നടക്കുന്ന ആദ്യത്തേത് എന്ന ബഹുമതി കൂടി ബോം ജീസസ് ബസിലിക്കയ്ക്ക് ലഭിക്കും ഇത് സാധ്യമായാല്‍.

ബോം ജീസസ് ബസിലിക്കയിലെത്താന്‍

ഗോവയുടെ തലസ്ഥാനമായ പാഞ്ജിമില്‍ നിന്നും നീട്ടിയൊരു കല്ലെടുത്തെറിഞ്ഞാല്‍ എത്താവുന്ന ദുരമേയുള്ളൂ ബോം ജീസസ് ബസിലിക്കയിലേക്ക്. വാസ്‌കോ ഡ ഗാമ സിറ്റിയില്‍ നിന്നോ മര്‍ഗോവയില്‍നിന്നോ വളരെ എളുപ്പത്തില്‍ ഇവിടേക്ക് കാബ്‌സ് പോലുള്ള വാഹനങ്ങള്‍ ലഭിക്കും. വടക്കന്‍ ഗോവ പ്രത്യേകിച്ച് ബാഗ, കലാന്‍ഗുട്ട്, കണ്ടോലിം തുടങ്ങിയ ബീച്ചുകളിലും കാബ്‌സുകള്‍ ലഭ്യമാണ് എന്നാല്‍, ഗോവയിലുടനീളം ദിവസം മുഴുവനുമുള്ള ചുറ്റിക്കറക്കമാണ് മനസ്സിലെങ്കില്‍ സ്വന്തം വാഹനത്തില്‍ ചെല്ലുന്നതാണ് ഉചിതം. അല്ലെങ്കില്‍ സ്വന്തമായി ഡ്രൈവ് ചെയ്യാവുന്ന വാഹനങ്ങള്‍ ദിവസവാടകയ്ക്ക് ലഭിക്കുന്ന സ്ഥലങ്ങളും ഇവിടെയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed

Near by City