Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഊട്ടി » കാലാവസ്ഥ

ഊട്ടി കാലാവസ്ഥ

കാഴ്ചകള്‍ കണ്ട് ചുറ്റിസഞ്ചരിക്കാനും യാത്രചെയ്യാനും അനുകൂലമായ കാലാവസ്ഥ ആയിരിക്കുമെന്നതിനാല്‍  ഒക്ടോബര്‍, മാര്‍ച്ച്, ഏപ്രില്‍  മാസങ്ങളാണ് ഏറ്റവും നല്ല സീസണായി കരുതപ്പെടുന്നത്. താപനില തരക്കേടില്ലാത്ത വിധം 25 ഡിഗ്രി സെല്‍ ഷ്യസില്‍  വന്ന് നില്ക്കും. ഈ മാസങ്ങളിലെ രാത്രികാലവും വളരെ സുഖകരമാണ്. കമ്പിളി ഉടുപ്പുകളുടെ അകമ്പടി ഇല്ലാതെ തന്നെ സമയം ചിലവഴിക്കാം.

വേനല്‍ക്കാലം

മാര്‍ച്ച് അവസാനം മുതല്‍  മെയ് ആദ്യവാരം വരെ നീണ്ടുനില്ക്കുന്നതാണ് ഊട്ടിയിലെ വേനല്‍ കാലം. ദക്ഷിണേന്ത്യയിലെ മറ്റു പ്രദേശങ്ങളെ പോലെ ചൂടും ആവിയുമുള്ളതല്ല ഇവിടത്തെ വേനല്‍ . 25 ഡിഗ്രി സെല്‍ ഷ്യസിനപ്പുറം താപനില അധികരിക്കാറില്ല. ഉച്ചസമയങ്ങളില്‍  അല്പം ചൂട് കൂടുതല്‍  അനുഭവപ്പെടുമെങ്കിലും രാത്രികള്‍ തീര്‍ച്ചയായും തണുപ്പുള്ളതും സുഖപ്രദവും തന്നെയാണ്.

മഴക്കാലം

മെയ് ആദ്യവാരത്തില്‍  തുടങ്ങി സെപ്ടംബര്‍ അവസാനം വരെയാണ് ഇവിടത്തെ മഴക്കാലം. ഇക്കാലത്ത് താപനില 20 ഡിഗ്രി സെല്‍ ഷ്യസ് വരെ കുറയാറുണ്ട്. കനത്ത മഴ പെയ്യുമെങ്കിലും താഴ്വരയുടെ ഹരിതഭംഗി മുമ്പെന്നെത്തേക്കാളും മോഹനമായിരിക്കും.

ശീതകാലം

തണുത്തതും വരണ്ടതുമാണ് ഊട്ടിയിലെ ശൈത്യകാലം. ശീതക്കാറ്റ് വീശിയേക്കാമെന്നതിനാല്‍  പകല്‍  സമയങ്ങളില്‍  ചൂട്കുപ്പായങ്ങളിടാതെ പുറത്തിറങ്ങുക പ്രയാസകരമാണ്. ഒക്ടോബറില്‍  തുടങ്ങി ഫെബ്രുവരി വരെയാണ് ഊട്ടിയിലെ വിന്റര്‍. ജനുവരിയില്‍ ഇവിടെ ഏറ്റവും കൂടുതല്‍  തണുപ്പ് അനുഭവപ്പെടും. ഈ സമയത്ത് രാത്രികാലങ്ങളില്‍  താപനില 4 ഡിഗ്രി സെല്‍ ഷ്യസ് വരെ താഴാറുണ്ട്.