Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പഹല്‍ഗാം

പഹല്‍ഗാം - ഭൂമിയില്‍ വരച്ചു ചേര്‍ത്ത സ്വര്‍ഗം

51

ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാം. പുരാതന കാലം മുതല്‍ മുഗള്‍ ഭരണകാലം വരെയുള്ള ചരിത്രം കൊണ്ട് സമ്പന്നമാണ് പഹല്‍ഗാം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിത രീതി, തുടങ്ങിയ കാര്യങ്ങളിലെല്ലാം പഹല്‍ഗാമിന്റെ സാംസ്‌കാരിക വൈവിധ്യം തിരിച്ചറിയാന്‍ പറ്റും. ഹിന്ദിയോടൊപ്പം ഉര്‍ദു, കാശ്മീരി, ഇംഗ്ലീഷ് ഭാഷകളും ഇവിടെ സംസാരിക്കുന്നു.

ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. കനത്ത ഫോറസ്റ്റും, തടാകങ്ങളും അരുവികളും പൂന്തോട്ടങ്ങളും പഹല്‍ഗാമിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. അരു, ശേഷാംഗ് എന്നീ നദികളുടെ സംഗമസ്ഥലമാണ് പഹല്‍ഗാമിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്.

പ്രസിദ്ധമായ അമര്‍നാഥ് യാത്ര കടന്നുപോകുന്നത് പഹല്‍ഗാമിലൂടെയാണ്. പഹല്‍ഗാം കേന്ദ്രമാക്കി ചാന്ദിവാര്‍, അരുവാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകള്‍ ട്രക്കിംഗ് നടത്തുന്നു. തര്‍സാര്‍ ലേക്ക്, മട്ടാന്‍, സൂര്യക്ഷേത്രം, ലിദ്ദര്‍വാട്ട്, മാമലേശ്വര്‍ തുടങ്ങിയവയാണ് പഹല്‍ഗാമിലെ പ്രസിദ്ധമായ കാഴ്ചകള്‍.

പഹല്‍ഗാമില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തുള്ള ബൈസാരന്‍, 16 കിലോമീറ്റര്‍ ദൂരത്തുള്ള തുളിയാന്‍ തുടങ്ങിയവയും ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകള്‍ തന്നെയാണ്. സമുദ്രനിരപ്പില്‍ നിന്നും 2923 മീറ്റര്‍ ഉയരത്തിലാണ് മറ്റൊരു മനോഹര കാഴ്ചയായ ചന്ദന്‍വാരി. പഞ്ചതര്‍ണിയിലേക്ക് ഇവിടെ നിന്നും 40 കിലോമീറ്റര്‍ ദൂരമുണ്ട്. അഞ്ച് നദികളുടെ സംഗമകേന്ദ്രം കൂടിയാണ് അമര്‍നാഥ് യാത്രയിലെ പ്രധാന ക്യാംപ് കൂടിയായ പഞ്ചതര്‍ണി.

അമര്‍നാഥില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരത്താണിത്. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹാജനാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. നിരവധി ബോളിവുഡ് സിനിമകള്‍ ഇവിടെ ചിത്രികരിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് പഹല്‍ഗാം.

വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. മഞ്ഞുവീഴ്ച അനുഭവിക്കാനായി നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യം.

അമര്‍നാഥ് യാത്രയ്ക്കായി ആളുകള്‍ ആഗസ്ത് മാസത്തിലാണ് എത്തിച്ചേരുന്നത്.

കാര്‍പ്പറ്റ്, ഷാളുകള്‍ തുടങ്ങി പഹല്‍ഗാമിന്റെ തനതായ നിരവധി സാധനങ്ങള്‍ സഞ്ചാരികള്‍ക്ക് ഇവിടെ നിന്നും വാങ്ങാം. റോഡ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളില്‍ പഹല്‍ഗാമില്‍ എത്തിച്ചേരാന്‍ പ്രയാസമില്ല.

പഹല്‍ഗാം പ്രശസ്തമാക്കുന്നത്

പഹല്‍ഗാം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പഹല്‍ഗാം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പഹല്‍ഗാം

  • റോഡ് മാര്‍ഗം
    ഡല്‍ഹിയില്‍ നിന്നും 828 ഉം ശ്രീനഗറില്‍ നിന്നും 95 ഉം കിലോമീറ്റര്‍ ദൂരത്താണ് പഹല്‍ഗാം. സര്‍ക്കാര്‍, പ്രൈവറ്റ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ഇവിടേക്ക്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ശ്രീനഗറാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. 90 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി എന്നിവ വഴി എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ശ്രീനഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 95 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇവിടെനിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി വിമാന സര്‍വ്വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed