Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാലക്കാട്

പാലക്കാട് - സംഗീതത്തിന്റെയും ഉത്സവങ്ങളുടെയും നാട്

25

കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത, തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്നതുകൊണ്ടുതന്നെ പാലക്കാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം തമിഴ് സ്വാധീനം കാണാന്‍ കഴിയും. പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും കുന്നിന്‍ചരിവുകളും കരിമ്പനക്കൂട്ടങ്ങളുമെല്ലാം പാലക്കാട്ടെ സ്ഥിരം കാഴ്ചകളാണ്. വരണ്ട ഭൂപ്രദേശങ്ങളും നിബിഡ വനങ്ങളും, മലയോരങ്ങളുമെല്ലാമുള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പാലക്കാടിന്റേത്.

സംസ്‌കാരങ്ങളുടെ സമ്മേളനം

കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിയ്ക്കുന്ന പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത പാതയായ പാലക്കാട് ചുരം പ്രശസ്തമാണ്. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി തമിഴ്‌സംസ്‌കാരത്തിന്റെ കാര്യമായ സ്വാധീനമുള്ള സ്ഥലമാണ് പാലക്കാട്. തമിഴ് സംസാരിക്കുന്ന ജനവിഭാഗം ഇവിടെ കൂടുതലാണ്. ഭാഷയിലെന്നപോലെതന്നെ, ഭക്ഷണരീതിയിലും ആചാരാനുഷ്ഠാനങ്ങളിലും ഉത്സവങ്ങളിലുമെല്ലാം ഈ തമിഴ് സ്വാധീനം കാണാന്‍ കഴിയും.

ക്ഷേത്രോത്സവങ്ങള്‍ക്കുള്ള പ്രാധാന്യം പോലെതന്നെ കര്‍ണാടകസംഗീതത്തിനും കാര്യമായി വേരോട്ടമുള്ള സ്ഥലമാണിത്. വായ്പാട്ട്, വാദ്യസംഗീതം തുടങ്ങിയ മേഖലകളില്‍ പാലക്കാട് ഒട്ടേറെ കലാകാന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. പ്രമുഖ കര്‍ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതിരുടെ ജന്മസ്ഥലമാണ് പാലക്കാട്. അതുപോലെതന്നെ പ്രശസ്തനായ മറ്റൊരു സംഗീതജ്ഞനാണ് പാലക്കാട് മണി അയ്യര്‍.

കാഴ്ചകളുടെ സ്വര്‍ഗ്ഗം

കോട്ടകള്‍, ക്ഷേത്രങ്ങള്‍, അണക്കെട്ട്, വന്യജീവി സങ്കേതം, വെള്ളച്ചാട്ടം, പാര്‍ക്കുകള്‍, പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍ അങ്ങനെ പോകുന്നു പാലക്കാട്ടെ കാഴ്ചകള്‍. പാലക്കാട് കോട്ടയും ജൈന ക്ഷേത്രവുമാണ് ഇവിടുത്തെ ചരിത്രപരമായ പ്രധാന ആകര്‍ഷണങ്ങള്‍. മലമ്പുഴ അണക്കെട്ടും പൂന്തോട്ടവുമാണ് മറ്റൊരു ആകര്‍ഷണം.

നെല്ലിയാമ്പതി ഹില്‍ സ്റ്റേഷന്‍, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്, പറമ്പിക്കുളം വന്യജീവി സങ്കേതം തുടങ്ങിയവയെല്ലാം പ്രകൃതിസൗന്ദര്യാസ്വാദകര്‍ക്ക് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലങ്ങളാണ്. കാഞ്ഞിരപ്പുഴ, ധോനി വെള്ളച്ചാട്ടം. ഒറ്റപ്പാലം, കൊല്ലങ്കോട് തുടങ്ങിയ പ്രകൃതി സുന്ദരമായ സ്ഥലങ്ങള്‍ എന്നിവയും പാലക്കാട്ടാണ്.

റെയില്‍മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് പാലക്കാട്. വേനല്‍ക്കാലത്ത് പാലക്കാട് യാത്രയ്ക്ക് മുതിരരുത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പാലക്കാട്. ശീതകാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യം, മഴക്കാലത്തും പാലക്കാട് യാത്രയാകാം. സംസ്‌കാരത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമെല്ലാം അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അറിവിന്റെ അക്ഷയഖനിയാണ് പാലക്കാട്. ഒട്ടേറെ ക്ഷേത്രോത്സവങ്ങള്‍ നടക്കുന്ന സ്ഥലമാണ് പാലക്കാട്, എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ഉത്സവങ്ങളായിരിയ്ക്കും. ഇത്തരം കാര്യങ്ങള്‍ കാണാനാഗ്രഹിയ്ക്കുന്നവര്‍ ഉത്സവ സീസണില്‍ത്തന്നെ പാലക്കാട്ടെത്തണം.

പാലക്കാട് പ്രശസ്തമാക്കുന്നത്

പാലക്കാട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാലക്കാട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പാലക്കാട്

  • റോഡ് മാര്‍ഗം
    കേരളത്തിന്റെ മറ്റു ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും റോഡുമാര്‍ഗ്ഗം ബുദ്ധിമുട്ടില്ലാതെ എത്താവുന്ന സ്ഥലമാണ് പാലക്കാട്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം സര്‍്ക്കാര്‍, സ്വകാര്യ ബസുകള്‍ ഇങ്ങോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. കോയമ്പത്തൂര്‍, മധുര, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഒലവക്കോട് ജങ്ഷന്‍ എന്നാണ് പാലക്കാട്ടെ റെയില്‍വേ സ്റ്റേഷന്റെ പേര്. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും റെയില്‍മാര്‍ഗ്ഗം പാലക്കാട്ടെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടാക്‌സിയിലോ ബസിലോ പാലക്കാട് പട്ടണത്തിലേയ്ക്ക് പോകാം. 3 കിലോമീറ്ററാണ് ദൂരം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പാലക്കാട് ജില്ലയില്‍ വിമാനത്താവളമില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ വിമാനത്താവളമാണ് അടുത്തുള്ളത്, ഇവിടേയ്ക്ക് 68 കിലോമീറ്ററാണ് ദൂരം. കോയമ്പത്തൂരില്‍ നിന്നും ബസിലോ ടാക്‌സിയിലോ തീവണ്ടിയിലോ പാലക്കാട്ടെത്താം. അടുത്തുള്ള മറ്റ് രണ്ട് വിമാനത്താവളങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും(111 കിലോമീറ്റര്‍), കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള(110 കിലോമീറ്റര്‍)വുമാണ്. ഈ രണ്ടു വിമാനത്താവളങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം പാലക്കാട്ടെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu