Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലക്കാട് » കാലാവസ്ഥ

പാലക്കാട് കാലാവസ്ഥ

വേനല്‍ക്കാലം

അതി തീഷ്ണമായ വേനല്‍ അനുഭവപ്പെടുന്ന സ്ഥലമാണ് പാലക്കാട്, മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ കൊടുംചൂടും വരള്‍ച്ചയും ഇവിടെ അനുഭവപ്പെടാറുണ്ട്. ഏപ്രില്‍ ആണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മാസം. വേനലില്‍ അന്തരീക്ഷ താപം 32 ഡിഗ്ി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഇക്കാലത്ത് പാലക്കാട്ടേയ്ക്ക് വിനോദയാത്ര പോകാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

മണ്‍സൂണ്‍ കാലത്ത് കനത്ത മഴലഭിയ്ക്കുന്ന പ്രദേശമാണിത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് പാലക്കാട്ടെത്തിയാല്‍ മറ്റ് സ്ഥലങ്ങള്‍ കാണാനായി യാത്രചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷേ മഴയില്‍ യാത്രചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇക്കാലത്ത് പാലക്കാട് യാത്രപ്ലാന്‍ ചെയ്യാം.

ശീതകാലം

ശീതകാലമാണ് പാലക്കാട് സന്ദര്‍ശനത്തിന് അനുയോജ്യം. ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശീതകാലത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് യാത്ര പ്ലാന്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യം. കല്‍പ്പാത്തി രഥോത്സവം ഉള്‍പ്പെടെയുള്ള ക്ഷേത്രോത്സവങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് നടക്കുന്നത്.