Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലംപൂര്‍ » കാലാവസ്ഥ

പാലംപൂര്‍ കാലാവസ്ഥ

സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും പാലംപൂര്‍ സന്ദര്‍ശിക്കാം. താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴുന്നതിനാല്‍ ശൈത്യകാല സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ ഉത്തമം. ഹോളി, ബുദ്ധപൂര്‍ണ്ണിമ, ദസ്സറ എന്നിവ ഇവിടെ വലിയ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുവയാണ്‌. അതിനാല്‍ ഉത്സവ സമയങ്ങളില്‍ നിരവധി സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്‌.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌ പാലംപൂരില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. വേനല്‍ക്കാലമാണ്‌ പാലംപൂര്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

മഴക്കാലം

പാലംപൂരിലെ മഴക്കാലം ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌. ഇക്കാലയളവില്‍ ഇവിടെ കനത്ത മഴയാണ്‌ ലഭിക്കുന്നത്‌. മഴക്കാലത്ത്‌ ഇവിടം സന്ദര്‍ശിക്കുന്നവര്‍ മഴക്കോട്ട്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കരുതിയിരിക്കണം.

ശീതകാലം

നവംബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടുനില്‍ക്കും. തണുപ്പ്‌ കാലത്ത്‌ താപനില മൈനസ്‌ രണ്ട്‌ ഡിഗ്രി വരെ താഴും. ഈ സമയങ്ങളില്‍ ഇവിടെ കനത്ത മഞ്ഞു വീഴ്‌ചയും അനുഭവപ്പെടാറുണ്ട്‌.