Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പലന്‍പൂര്‍

രാജകീയ കാഴ്ചകളുമായി പലന്‍പൂര്‍

17

വ്യത്യസ്തകളുള്ള കാഴ്ചകളാണ് ഗുജറാത്തിലേത്. ചരിത്രപരമായ പ്രാധാന്യത്തിനൊപ്പം തന്നെ ഭൂമശാസ്ത്രപരമായ പ്രത്യേകതകളും സാംസ്‌കാരികമായ വ്യത്യസ്തതകളും ഗുജറാത്തിനെ ഇന്ത്യുടെ ടൂറിസം ഭൂപടത്തില്‍ പ്രധാനപ്പെട്ട സംസ്ഥാനമാക്കി മാറ്റുന്നു. ഗുജറാത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് പലന്‍പൂര്‍. രാജ പ്രഹ്ലാദന്‍ ഉണ്ടാക്കിയെടുത്ത സ്ഥലമാണിത്. ഇപ്പോള്‍ ഈ സ്ഥലം ബനസ്‌കന്ദ ജില്ലിയുടെ കേന്ദ്രമാണ്. ഒരുകാലത്ത് പ്രിന്‍സ്ലി എസ്റ്റേറ്റ് എന്നു പേരുകേട്ടസ്ഥലമായിരുന്നു ഇത്.  ബ്രിട്ടീഷ് ഭരണകാലത്ത് ലോഹാനി അഫ്ഗാന്‍ രാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലാണ് പലന്‍പൂര്‍ അതിന്റെ സുവര്‍ണകാലഘട്ടം അനുഭവിച്ചത്.

ഒരു വശത്ത് ആരവല്ലി പര്‍വ്വതനിരകളും മറ്റൊരഭാഗത്ത് സബര്‍മ്മതി നദിയും അതിരിടുന്ന സ്ഥലമാണിത്. ഏഴ് കവാടങ്ങളുള്ള വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും പലന്‍പൂര്‍ നഗരത്തില്‍ കാണാം. ഷിംല ഗേറ്റ്, ദില്ലി ഗേറ്റ്, മീര ഗേറ്റ്, ഗതാമന്‍ ഗേറ്റ് എന്നിങ്ങനെയുള്ള പേരുകളിലാണ് കോട്ടയുടെ കവാടങ്ങള്‍ അറിയപ്പെട്ടിരുന്നത്. കീര്‍ത്തിസ്തംഭ്, ജൊരവാര്‍ പാലസ്, ദി ബാലരാം പാലസ് എന്നിവയെല്ലാമാണ് പലന്‍പൂരിലെ പ്രധാനപ്പെട്ട ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍. ഒട്ടേറെ ഹൈന്ദവ ക്ഷേത്രങ്ങളും ജൈനക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. പല്ലവിയ പാര്‍ശ്വനാഥ് ക്ഷേത്രമാണ് ഇതിലൊന്ന്. രാജാവ് പ്രഹ്ലാദന്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്. ജൈനക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാനു ദേരാസര്‍ ആണ്. അംബാജി ക്ഷേത്രം, കേദാര്‍നാഥ് മഹാദേവ് ക്ഷേത്രം, ബലരാം മഹാദേവ് ക്ഷേത്രം എന്നിവയാണ് ഹൈന്ദവക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ.

പലന്‍പൂര്‍ പ്രശസ്തമാക്കുന്നത്

പലന്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പലന്‍പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പലന്‍പൂര്‍

  • റോഡ് മാര്‍ഗം
    സംസ്ഥാന പാതകളായ 712, 132 എന്നിവ പലന്‍പൂരിലൂടെയാണ് കടന്നുപോകുന്നത്. ഗുജറാത്തിലെ പ്രമുഖ നഗരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന പാതകളാണിത്. സംസ്ഥനപാത 41 പലന്‍പൂരിലെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്നു. ദേശീയ പാത 14 രാജസ്ഥാനിലെ ബേവാറുമായും പലന്‍പൂരിനെ ബന്ധിപ്പിക്കുന്നുണ്ട്. ഈ പാത പലന്‍പൂരിലൂടെയാണ് കടന്നുപോകുന്നത്. സിരോഹി, പാലി, അബു റോഡ് എന്നിവയുമായും ഈ പാത ബന്ധപ്പെട്ടുകിടക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വേസ്റ്റേണ്‍ റെയില്‍വേയുടെ ഭാഗമാണ് പലന്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍. ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ, തിരുവനന്തപുരം, ദില്ലി, ജെയ്പൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങളുമായെല്ലാം നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ജങ്ഷനാണ് പലന്‍പൂര്‍ റെയില്‍വേ ജങ്ഷന്‍. ഗുജറാത്തിലെ മറ്റ് നഗരങ്ങളില്‍ നിന്നും റെയില്‍മാര്‍ഗ്ഗം സുഖകരമായി പലന്‍പൂരില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് പലന്‍പൂരിന് അടുത്ത് സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് 135 കിലോമീറ്ററാണ് ദൂരം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed