Search
 • Follow NativePlanet
Share

പനജി - ഗോവയുടെ തലസ്ഥാനം

33

ഒരു പരിധിവരെ ഗോവയെന്ന വാക്കിന് പനജിയെന്നാണ് അര്‍ത്ഥം, അല്ലെങ്കില്‍ തിരിച്ച്. ഗോവയിലെ ഏറ്റവും വലിയ നഗരമല്ല പനജി, ഏറ്റവും ആള്‍പ്പാര്‍പ്പുള്ള നഗരവുമല്ല. എങ്കിലും ഗോവയിലെ മുഴുവന്‍ ആഘോഷങ്ങളും നടക്കുന്നത് ഈ നഗരത്തെ ചുറ്റിപ്പറ്റിയാണെന്ന് വേണം പറയാന്‍. അതെ, തലസ്ഥാനനഗരമായ പനജിയില്‍ അറിയാം ഗോവയുടെ സ്പന്ദനം. ഗോവയിലെ മറ്റേത് സ്ഥലത്തെ വെച്ച് നോക്കിയാലും പനജിയിലെ കാഴ്ചകള്‍ ഒന്ന് വേറെതന്നെയാണ്.

ഇന്ത്യയിലെ മറ്റ് മഗാനഗരങ്ങളുടെ വേഗതക്ക് മുന്നില്‍ ഒന്നുമല്ലെങ്കിലും ഗോവയുടെ ഈ തലസ്ഥാനഗരം സഞ്ചാരികളെ ഹഠാദാകര്‍ഷിക്കുമെന്നുറപ്പ്. ഏകദേശം ഒന്നരലക്ഷം മാത്രമാണ് പനജിയിലെ ജനസംഖ്യ. ഗോവയില്‍ ഒരു അവധിക്കാലം ചെലവഴിക്കാനെത്തിയതാണെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി പനജിയില്‍ കൂടുകൂട്ടാം. നിരവധി 4 സ്റ്റാര്‍, 5 സ്റ്റാര്‍ ഹോട്ടലുകളുണ്ട് പനജിയില്‍.

റെസ്റ്റോറന്റുകളും ഷോപ്പിംഗ് സെന്ററുകളുമായി ആഘോഷക്കാലത്തിന് കൂട്ടുചേരും പനജി നിങ്ങള്‍ക്കൊപ്പം. പാര്‍ട്ടികളുടെ ബഹളമായ നോര്‍ത്ത് ഗോവയില്‍നിന്നും പൈതൃക കാഴ്ചകളുടെ തെക്കന്‍ ഗോവയില്‍നിന്നും പ്രധാന നഗരങ്ങളായ വാസ്‌കോ, മര്‍മുഗോ എന്നിവിടങ്ങളില്‍ നിന്നും ഏകദേശം ഒരേയകലത്തിലാണ് പനജി. പൈതൃകമ്യൂസിയമാണ് പനജിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. ഗോവയുടെ സാസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് പനജിയിലെ ഈ മ്യൂസിയം. റബ്ബര്‍ പ്ലാന്റേഷന്‍സ് മുതല്‍ സാള്‍ട്ട് പാന്‍വരെയുള്ള നിരവധി കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഈ മ്യൂസിയം.

പ്രധാന ആഘോഷങ്ങള്‍ക്കും കളികള്‍ക്കും വേദിയാകാറുള്ള ബിഗ് ഫൂട്ട് ആണ് ഇവിടത്തെ മറ്റൊരു കാഴ്ച. ഗോവയിലെ സ്റ്റേറ്റ് മ്യൂസിയത്തിലും ഇത്തരത്തിലുള്ള നിരവധി കാഴ്ചകളുണ്ട്. മരത്തില്‍ തീര്‍ത്ത പ്രതിമകളും ശില്‍പങ്ങളും കരകൗശലവസ്തുക്കളും ഇന്ത്യന്‍ ശൈലിയിലുള്ള പെയിന്റിംഗുകളും ഹിന്ദു, ജൈന മതങ്ങളിലെ പലവിധ കുറിപ്പുകളും അടക്കം എട്ടായിരത്തോളം ഇനങ്ങള്‍ ഇവിടത്തെ കാഴ്ചകളില്‍ പെടും. വിദ്യാര്‍ത്ഥികളും കലാവിദഗ്ധരും സാധാരണ ടൂറിസ്റ്റുകളും എന്നിങ്ങനെ സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് ആളുകളെ ഈ മ്യൂസിയം ആകര്‍ഷിക്കുന്നു.

ഗോവയിലെ പ്രശസ്തമായ സൂര്യോദയ, അസ്തമയക്കാഴ്ചകള്‍ കാണാന്‍ പേരുകേട്ട മെറ്റ ബ്രിഡ്ജാണ് പനജിയിലെ മറ്റൊരു ആകര്‍ഷണം. മണ്‌ഡോവി പുഴയ്ക്കുകുറുകെയാണ് ബന്‍സ്റ്റാറിം ബ്രിഡ്ജ് എന്നുകൂടി പേരുള്ള മെറ്റ പാലം സ്ഥിതിചെയ്യുന്നത്. മണ്‌ഡോവി ബ്രിഡ്ജ് എന്നും ഇതിന് പേരുണ്ട്.  എണ്‍പതുകളില്‍ പാലം പലതവണ ഇടിഞ്ഞുവീഴാറായതിനാല്‍ ഇപ്പോള്‍ ഫെറിയാണ് ഇവിടെയത്താനുള്ള സഞ്ചാരികളുടെ ആശ്രയം. രണ്ട് പാരലല്‍ പാലങ്ങളാണ് പനജിയിലുള്ളത്. ഇവിടെനിന്നുള്ള അസ്തമയക്കാഴ്ചയാകട്ടെ അനുപമവും. 

മണ്‌ഡോവി നദിക്ക് സമീപത്തായുള്ള റെയിസ് മാംഗോസ് എന്ന ഗ്രാമം അവിടത്തെ റെയിസ് മാംഗോസ് ഫോര്‍ട്ടിന് പ്രശസ്തമാണ്. പനജിയില്‍ നിന്നും വളരെയടുത്താണ് ഈ പ്രദേശം. റെയിസ് മാംഗോസ് ഫോര്‍ട്ടില്‍ നിന്നു നോക്കിയാല്‍ പനജിയുടെ അമ്പരപ്പിക്കുന്ന മനോഹര കാഴ്ച കാണാം. അഗോഡ കോട്ടയെക്കാള്‍ ഏതാണ്ട് അമ്പത് വര്‍ഷം മുന്‍പാണ് ഈ കോട്ട പണികഴിപ്പിച്ചത്. അടുത്ത കാലത്തായി കോട്ടയുടെ മോടിപിടിപ്പിക്കല്‍ പ്രവൃത്തികള്‍ നടന്നിരുന്നു.

പ്രശസ്തമായ പല ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് പനജി. പനജി പള്ളിയും സെന്റ് കാതറിന്‍സ് ചാപ്പലുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഹിന്ദുക്കള്‍ പൊതുവേ സന്ദര്‍ശിക്കാറുള്ള രണ്ട് ആരാധനാലയങ്ങളാണ് മഹലക്ഷ്മി, മാരുതി ക്ഷേത്രങ്ങള്‍. 2102 ന്റെ ആദ്യം മുതല്‍ പ്രാദേശികരായ ആളുകള്‍ ചേര്‍ന്ന് ജെല്ലിക്കെട്ട് പോലുളള കാര്യങ്ങള്‍ ഇവിടെ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രാദേശിക ഭരണാധികാരികള്‍ ഉടന്‍തന്നെ അത് നിരോധിക്കുകയും ചെയ്തു.

ഗോവയുടെ ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രദേശമാണ് പനജി. നിരവധി ബസ്സുകള്‍ തലസ്ഥാനമായ പനജി വഴി കടന്നുപോകുന്നു. മുംബൈയില്‍ നിന്നോ പുനെയില്‍നിന്നോ സ്വന്തമായി ഡ്രൈവ് ചെയ്തുവരികയാണെങ്കില്‍ നിങ്ങള്‍ ആദ്യം കാണുന്ന പ്രധാന നഗരം പനജിയായിരിക്കും. എയര്‍പോര്‍ട്ടില്‍ നിന്നും കേവലം 30 മിനുട്ട് യാത്ര കൊണ്ട് പനജിയിലെത്താം. നിരവധി കാബ്‌സുകളും ഇവിടേക്ക് ലഭ്യമാണ്.

പനജി പ്രശസ്തമാക്കുന്നത്

പനജി കാലാവസ്ഥ

പനജി
24oC / 75oF
 • Clear
 • Wind: N 12 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പനജി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പനജി

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Feb,Sun
Return On
18 Feb,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Feb,Sun
Check Out
18 Feb,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Feb,Sun
Return On
18 Feb,Mon
 • Today
  Panaji
  24 OC
  75 OF
  UV Index: 12
  Clear
 • Tomorrow
  Panaji
  24 OC
  75 OF
  UV Index: 12
  Sunny
 • Day After
  Panaji
  22 OC
  71 OF
  UV Index: 12
  Partly cloudy