Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാസിഗാട്ട് » കാലാവസ്ഥ

പാസിഗാട്ട് കാലാവസ്ഥ

ഉഷ്ണമേഖലാപ്രദേശമായ പാസിഗാട്ടില്‍ കാഠിന്യം കുറഞ്ഞ ശൈത്യകാലമാണ് അനുഭവപ്പെടുന്നത്. മഴക്കാലത്ത് ശക്തമായ മഴയും ഇവിടെ ലഭിക്കുന്നു.

വേനല്‍ക്കാലം

പാസിഗാട്ടിലെ വേനല്‍ക്കാലം കാഠിന്യമേറിയതാണ്. അതിനാല്‍ തന്നെ ഇക്കാലത്ത് സന്ദര്‍ശനം അനുയോജ്യമാവില്ല. മാര്‍ച്ചില്‍ ആരംഭിച്ച് മെയ്യില്‍ അവസാനിക്കുന്നതാണ് വേനല്‍ക്കാലം. മെയ്മാസത്തില്‍ അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുന്നു. ശരാശരി താപനില 32 ഡിഗ്രിയാണ്.

മഴക്കാലം

മെയ് മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് നഗരത്തിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കുന്നു. അന്തരീക്ഷ താപനിലയിലും ഈ കാലത്ത് കുറവുണ്ടാകുന്നു.

ശീതകാലം

ശൈത്യകാലം  ഒക്ടോബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കും. ഇക്കാലത്തെ അന്തരീക്ഷ താപനില 8 ഡിഗ്രി സെല്‍ഷ്യസിനും, 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.