Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്തനംതിട്ട » കാലാവസ്ഥ

പത്തനംതിട്ട കാലാവസ്ഥ

തണുപ്പുകാലമാണ് പത്തനംതിട്ട സന്ദര്‍ശനത്തിന് യോജിച്ച സമയം.

വേനല്‍ക്കാലം

പത്തനംതിട്ടയില്‍ മാര്‍ച്ച് മുതല്‍ മെയ് വരെയാണ് സാധാരണ ചൂട്കാലം അനുഭവപ്പെടാറ്. അന്തരീക്ഷതാപനില 28 ഡിഗ്രിക്കും 34 ഡിഗ്രിക്കുമിടയിലായിരിക്കും ഈ സമയം. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായി അനുഭവപ്പെടുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഈ സമയം ഇങ്ങോടുള്ള യാത്ര നന്നല്ല.

മഴക്കാലം

താരതമ്യേന നീണ്ടതാണ് ജില്ലയിലെ മഴക്കാലം. സെപ്റ്റംബര്‍ വരെ സാധാരണ കനത്തമഴ അുഭവപ്പെടാറ്. മണ്‍സൂണ്‍ വിടവാങ്ങുന്നതിന്‍െറ ഭാഗമായി സെപ്റ്റംബറില്‍ കുറഞ്ഞ അളവില്‍ മാത്രമേ മഴ അനുഭവപ്പെടാറുള്ളൂ.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്ത് ഇവിടെ സുഖമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടാറ്. 17ഡിഗ്രിക്കും 25 ഡിഗ്രിക്കുമിടയില്‍ ആയിരിക്കും  താപനില.