Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്താന്‍‌കോട്ട് » കാലാവസ്ഥ

പത്താന്‍‌കോട്ട് കാലാവസ്ഥ

പത്താന്‍കോട്ടിലെ ഏറ്റവും പ്രസന്നമായ കാലം ഫെബ്രുവരി പകുതി മുതല്‍ ഏപ്രില്‍ പകുതി വരെയുള്ള സമയമാണ്. എന്നിരുന്നാലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളും സന്ദര്‍ശന യോഗ്യങ്ങളാണ്. ഇക്കാലത്താണ് ഇവിടെ പ്രധാന ഉത്സവങ്ങളെല്ലാം നടക്കുന്നത്. അതിനാല്‍ തന്നെ സന്ദര്‍ശകര്‍ക്ക് പത്താന്‍കോട്ടിലെ സംസ്കാരത്തിന്‍റെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ ഇക്കാലത്ത് കാണാനാവും. അതിനൊപ്പം സുഖകരമായ കാലാവസ്ഥയും സന്ദര്‍ശകര്‍ക്ക് അനുകൂലമാകും

വേനല്‍ക്കാലം

മെയ് മുതല്‍ ജൂണ്‍ വരെയാണ് പത്താന്‍കോട്ടിലെ വേനല്‍ക്കാലം. നല്ല ചൂടുള്ള പകലുകളും, തണുപ്പുള്ള രാത്രികളുമാണ് ഇക്കാലത്ത്. വേനല്‍ക്കാലത്തെ അന്തരീക്ഷ താപനില 35 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

ജൂണ്‍ പകുതിയോടെ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍‌ പകുതി വരെ തുടരും. മഴക്കാലം ആരംഭിക്കുന്നതോടെ വേനലിന്‍റെ കടുത്ത ചൂടിന് ശമനമാകും. ഇക്കാലത്ത് മിതവും, ശക്തവുമായ മഴ ലഭിക്കുന്നതോടൊപ്പം കനത്ത മഞ്ഞും അനുഭവപ്പെടുന്നു. ആഗസ്റ്റ് മാസത്തിലാണ് ഏറ്റവും ശക്തമായ മഴ ലഭിക്കുന്നത്.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് പകുതി വരെയാണ് ശൈത്യകാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 0 ഡിഗ്രി സെല്‍ഷ്യസിനും, 15 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. പടിഞ്ഞാറന്‍ കാറ്റിന്‍റെ ഫലമായി കൊടുങ്കാറ്റും, ശക്തമായ മഴയും ഇക്കാലത്തുണ്ടാകുന്നു. ഇത് അന്തരീക്ഷ താപനില കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത്തരം മഴ രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കും.