Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പട്യാല

പട്യാല - ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്‍റെ സ്വദേശം

13

തെക്ക് കിഴക്കന്‍ പഞ്ചാബിലെ പട്ടണങ്ങളില്‍ വലിപ്പംകൊണ്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാട്യാല സമുദ്രനിരപ്പില്‍ നിന്ന് 250 മീറ്ററിന്‍റെ ഉയരത്തിലാണ് നിലകൊള്ളുന്നത്. സര്‍ദാര്‍ ലഖ്നയും ബാബാ ആലാ സിംങും ചേര്‍ന്ന് രൂപംകൊടുത്ത പട്ടണത്തിന് കോട്ടമതിലിന്‍റെ സംരക്ഷണവും സ്വാതന്ത്ര്യത്തിന്‍റെ പത്ത് കവാടങ്ങളും  നല്‍കിയത് 1845 മുതല്‍ 1862 വരെ ഇവിടത്തെ ഭരണാധികാരി ആയിരുന്ന നരേന്ദ്രസിംങ് മഹാരാജാവാണ്.

ബഹുഭൂരിപക്ഷം ആളുകളുടെയും സംസാരഭാഷ പഞ്ചാബിയാണ്. ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗികാവശ്യങ്ങള്‍ക്കായി പ്രചാരത്തിലുണ്ട്. ദീപാവലി, ഹോളി, ദസ്സറ, ഗുരുപൂരബ്, ബൈശാഖി എന്നിവയാണ് പ്രധാനമായും ആഘോഷിച്ചുവരുന്ന ഉത്സവങ്ങള്‍ . ഇതിനുപുറമെ ഈ നാടിന് മാത്രം സ്വന്തമായ ഒരാഘോഷം കൂടിയുണ്ട്, ‘പാട്യാല പൈതൃക ഉത്സവം’. പാട്യാല ടൂറിസത്തിന്‍റെ അവിഭാജ്യ ഘടകമാണ് ഈ ഉത്സവം. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിക്കാറുള്ള ഈ പൈതൃകമേള സമീപത്തും വിദൂരത്തുമുള്ള കലാ സംഗീത പ്രേമികള്‍ക്ക് അവഗണിയ്ക്കാനാവാത്ത പ്രലോഭനമാണ്. പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കരകൌശലമേളയാണ് ആളുകളെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കുന്നത്. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതമായ പാട്യാലഘരാനയുടെ ഈറ്റില്ലം എന്നാണ് ഈ പട്ടണം പൊതുവെ അറിയപ്പെടുന്നത്.

പാട്യാലയ്ക്കകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

പാട്യാലയുടെ ധന്യമായ സാംസ്ക്കാരിക പൈതൃകത്തെ വെളിവാക്കുന്ന എണ്ണമറ്റ ദൃശ്യവിസ്മയങ്ങളാണ് പാട്യാല ടൂറിസത്തെ സാര്‍ത്ഥകമാക്കുന്നത്. ഖില മുബാറക് സമുച്ചയം, ശീശ് മഹല്‍ , ബാരാദാര്‍ ഗാര്‍ഡന്‍ , ഖില അന്ത്രൂല്‍ , രംഗ് മഹല്‍ , മൈജി ദി സരായി, മാള്‍ റോഡ്. ദര്‍ബാര്‍ ഹാള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ കോട്ടകളുടെയും രമ്യഹര്‍മ്മ്യങ്ങളുടെയും ആരാമങ്ങളുടെയും വസതിയാണ് പാട്യാല. സാമന, ബനുര്‍ , സനൌര്‍ എന്നിവ പാട്യാലയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന സഞ്ചാരകേന്ദ്രങ്ങളാണ്.

പാട്യാലയിലെ പ്രധാന സംഗതികള്‍

തലപ്പാവോ(പഗ് രി) പരന്ദയോ(മുടി കെട്ടാനുപയോഗിക്കുന്ന നാട) പാട്യാല സല്‍വാറോ ജൂത്തിയോ(പ്രത്യേകയിനം ചെരുപ്പുകള്‍ ) പാട്യാല പെഗ്ഗോ(മദ്യത്തിന്‍റെ അളവ്) എന്തുമാവട്ടെ, ഇവയെല്ലാം പാട്യാല ടൂറിസത്തെ ജനപ്രിയമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. പാട്യാലയുടെ തനിമയും സ്വത്വവും വിളിച്ചോതുന്ന ഈ കൌതുകങ്ങള്‍ തനിക്ക് വേണ്ടിയോ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയോ സഞ്ചാരികള്‍ക്ക് ഇവിടെ നിന്ന് വാങ്ങാം. ബഡ്ജറ്റിലും സുഖസൌകര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒരുപാട് ഹോട്ടലുകളും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.

പാട്യാലയിലേക്ക് എങ്ങനെ ചെന്നെത്താം

ബസ്സ്, ട്രെയിന്‍ , ടാക്സി, ഫ്ലൈറ്റ് എന്നിവ മുഖേന സഞ്ചാരികള്‍ക്ക് പാട്യാലയിലെത്താം. യാത്രക്കാര്‍ക്ക് അനുഗ്രഹമാകുന്ന വിധത്തില്‍ സുനിശ്ചിതമായ ട്രെയിന്‍ , ബസ്സ് സര്‍വ്വീസുകള്‍ ഇവിടെ സുലഭമാണ്. മുംബൈ, ഛണ്ഡീഘഢ് പോലുള്ള പ്രമുഖ നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് തുടര്‍ച്ചയായി ട്രെയിനുകളുണ്ട്. പാട്യാലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഛണ്ഡീഘഢിലാണ് സമീപസ്ഥമായ വിമാനത്താവളമുള്ളത്.

പാട്യാല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം

ഗ്രീഷ്മവും വര്‍ഷവും ശിശിരവും പ്രധാന ഋതുക്കളാവുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് പാട്യാലയില്‍ അനുഭവപ്പെടാറുള്ളത്. ഒക്ടോബറിനും മാര്‍ച്ചിനുമിടയിലെ സമയമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് തണുത്ത ഇളംകാറ്റും പ്രസന്നമായ കാലാവസ്ഥയുമായിരിക്കും പട്ടണത്തില്‍ അനുഭവപ്പെടുക.

പട്യാല പ്രശസ്തമാക്കുന്നത്

പട്യാല കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പട്യാല

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പട്യാല

  • റോഡ് മാര്‍ഗം
    ദേശീയപാത 1 മുഖേന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെല്ലാം പാട്യാലയിലേക്ക് അനായാസം സഞ്ചാരികള്‍ക്ക് എത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്ന് 238 കിലോമീറ്റര്‍ അകലെയുള്ള ഈ പട്ടണത്തിലേക്ക് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും നിരന്തരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. പഞ്ചാബിലെ തന്നെ പ്രമുഖ നഗരങ്ങളായ ഛണ്ഡീഗഢ്, അമൃതസര്‍ എന്നിവിടങ്ങളിലേക്കും തുടര്‍ച്ചയായി ബസ്സ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സംസ്ഥാനത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും യാത്രാശൃംഖലകളുള്ള ഒരു റെയില്‍വേ സ്റ്റേഷന്‍ പാട്യാലയിലുണ്ട്. മുംബൈ, ഛണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെല്ലാം ട്രെയിന്‍ മാര്‍ഗ്ഗം സഞ്ചാരികള്‍ക്ക് പാട്യാലയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    60 കിലോമീറ്റര്‍ അകലെയുള്ള ഛണ്ഡീഗഢ് വിമാനത്താവളമാണ് പാട്യാലയോട് ഏറ്റവും സമീപസ്ഥമായ വ്യോമതാവളം. ഡല്‍ഹി, ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ പോലുള്ള പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെനിന്ന് തുടര്‍ച്ചയായി ഫ്ലൈറ്റുകളുണ്ട്. ഈ എയര്‍പോര്‍ട്ടില്‍ നിന്ന് പാട്യാലയിലേക്ക് ക്യാബുകള്‍ സുലഭമായി ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat