Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ന » കാലാവസ്ഥ

പട്ന കാലാവസ്ഥ

വേനല്‍ച്ചൂട്‌ കുറഞ്ഞു തുടങ്ങുന്ന ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ പട്ന സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ പകുതി വരെയാണ്‌ പട്നയില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 46 ഡിഗ്രി സെല്‍ഷ്യസ്‌ വരെയൊക്കെ ഉയരും. കടുത്ത ചൂട്‌ അനുഭവപ്പെടുന്നതിനാല്‍ ഈ സമയം പട്ന സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്‌റ്റംബര്‍ അവസാനം വരെ തുടരും. കനത്ത മഴ അനുഭവപ്പെടുന്നതിനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പലപ്പോഴും ദുഷ്‌കരമായിരിക്കും.

ശീതകാലം

മഴക്കാലത്തിന്‌ പിന്നാലെ ശീതകാലം എത്തും. ഒക്ടോബര്‍ മാസത്തില്‍ പട്നയില്‍ ശീതകാലം ആരംഭിക്കും. നവംബര്‍ മുതല്‍ ഫെബ്രുവരി പകുതി വരെയുള്ള സമയം തണുപ്പുകാലം അതിന്റെ പാരമ്യത്തിലായിരിക്കും. മൂന്നരമാസക്കാലമാണ്‌ പട്ന സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.