Search
  • Follow NativePlanet
Share

പട്ന- സഞ്ചാരികളുടെ പറുദീസ

62

ബീഹാറിന്റെ തലസ്ഥാനമാണ്‌ പട്ന. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഈ നഗരം പുരാതന കാലത്ത്‌ പാടലീപുത്രം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ലോകത്തിലെ തന്നെ ഏറ്റവും പഴയ നഗരമെന്ന ഖ്യാതിയും പട്നയ്‌ക്കുണ്ട്‌. ഗംഗയുടെ തെക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പട്നയുടെ സാന്നിധ്യം ചരിത്രത്തിലുടനീളം കാണാനാകും.

പട്നയിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ബുദ്ധമതത്തിന്റെ ആത്മാവ്‌ ഉറങ്ങുന്ന വൈശാലി, കേസരിയ, ബോധ്‌ഗയ എന്നിവ പട്നയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. മഹാവീരന്റെ ജന്മസ്ഥലമായ വൈശാലിയില്‍ വച്ചാണ്‌ ബുദ്ധന്‍ അവസാനത്തെ ധര്‍മ്മോപദേശം നല്‍കിയത്‌.

വൈശാലിയില്‍ മനോഹരമായ ഒരു ജാപ്പനീസ്‌ പഗോഡയുണ്ട്‌. 2300 വര്‍ഷം പഴക്കമുള്ള അശോകസ്‌തംഭം കാണപ്പെടുന്നതും ഇവിടെ തന്നെ. അശോകസ്‌തംഭത്തിലെ സിംഹ രൂപത്തിന്റെ സൗന്ദര്യം വാക്കുകള്‍ കൊണ്ട്‌ വിവരിക്കാന്‍ കഴിയുന്നതല്ല. വലിയ സ്‌തൂപങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ കേസരിയ. സമാധിക്ക്‌ മുമ്പ്‌ ബുദ്ധന്‍ തന്റെ ഭിക്ഷാപാത്രം ഇവിടെ ദാനമായി നല്‍കിയെന്നും പറയപ്പെടുന്നു. ബുദ്ധന്‌ ജ്ഞാനോദയം ലഭിച്ച സ്ഥലമാണ്‌ ബോധ്‌ഗയ. ഇവിടെ ഉണ്ടായിരുന്ന ബോധി വൃക്ഷത്തിന്‌ ചുവട്ടില്‍ വച്ചാണ്‌ അദ്ദേഹത്തിന്‌ ബോധോദയം ലഭിച്ചത്‌. ആ ബോധി വൃക്ഷത്തിന്റെ വേരുകള്‍ ഇപ്പോഴും ഇവിടെ കാണാം. വിശ്വാസികള്‍ ഇതിനടുത്തിരുന്ന്‌ ധ്യാനിക്കാറുണ്ട്‌.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയത്ത്‌ ഇവിടെ വളരെയധികം വിശ്വാസികള്‍ എത്തും. ആ സമയത്ത്‌ ഈ പ്രദേശമാകെ മെറൂണ്‍ വസ്‌ത്രധാരികളെ കൊണ്ട്‌ നിറയും. ദലൈലാമയും ഏതാനും മാസങ്ങള്‍ ബോധ്‌ഗയയില്‍ ചെലവഴിക്കാറുണ്ട്‌. ഇവിടെ നിന്ന്‌ 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദുംഗേശ്വരി ഗുഹാക്ഷേത്രമാണ്‌ പ്രദേശത്തെ മറ്റൊരു പ്രധാന കാഴ്‌ച. ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരു പോലെ ആരാധന നടത്തുന്ന ഈ ക്ഷേത്രം സഹവര്‍ത്തിത്വത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്‌.

പട്നയുടെ സമ്പന്നമായ പാരമ്പര്യം

പഠനത്തിന്റെയും കലകളുടെയും ഒരു കേന്ദ്രമായിരുന്നു പട്ന. അതിനാല്‍ തന്നെ നിരവധി വിദേശികള്‍ ഈ നഗരം സന്ദര്‍ശിച്ചിട്ടുണ്ട്‌. തന്ത്രപ്രധാനമായ പ്രദേശമായിരുന്നതിനാല്‍ അജാതശത്രു മുതല്‍ ബ്രിട്ടീഷുകാര്‍ വരെയുള്ള ഭരണാധികാരികള്‍ ഇവിടെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പരിശ്രമിച്ചിരുന്നു.

ബുദ്ധമത കേന്ദ്രങ്ങളായ രാജ്‌ഗിര്‍, വൈശാലി, കേസ്‌റിയ, ബോധി വൃക്ഷം, ഗാന്ധി സേതു, ഗോള്‍ഘാര്‍, തക്ത്‌ ശ്രീ പട്ന സാഹിബ്‌ മുതലായവ ഇവിടുത്തെ ചില പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. പട്ന ല്വാണ്‍ എന്ന്‌ അറിയപ്പെട്ടിരുന്ന ഗാന്ധി മൈതാനം നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു. രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും വാണിജ്യ മേളകള്‍ക്കും ഈ മൈതാനും വേദിയാകാറുണ്ട്‌. മൈതാനത്തിന്‌ ചുറ്റിലുമായി നിരവധി വാണിജ്യ- വ്യാപാര കേന്ദ്രങ്ങള്‍ കാണാനാകും.

പട്നയുടെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കാന്‍ പോന്നവയാണ്‌. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഇസ്‌ളാമതം എന്നിവയുടെ അറിയപ്പെടുന്ന കേന്ദ്രമായി പട്ന നിലകൊള്ളുന്നു. മിഥിലാ പെയിന്റിംഗ്‌ പട്നയുടെ സ്വന്തം കലയാണ്‌. മധുബനി എന്നും അറിയപ്പെടുന്ന ഈ നാടോടി ചിത്രകല വികസിപ്പിച്ചെടുത്തത്‌ സ്‌ത്രീകളാണ്‌ എന്ന പ്രത്യേതകയുണ്ട്‌. കരി, പച്ചക്കറികളുടെയും മറ്റും നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാണ്‌ മിഥിലാ ചിത്രങ്ങള്‍ വരയ്‌ക്കുന്നത്‌.

മിതോഷ്‌ണ മേഖലാ കാലാവസ്ഥയാണ്‌ പട്നയില്‍ അനുഭവപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ വേനല്‍ക്കാലത്ത്‌ ചൂട്‌ ക്രമാതീതമായി ഉയരും. ശീതകാലത്തും അത്ര സുഖകരമായ കാലാവസ്ഥയല്ല ഇവിടെ അനുഭവപ്പെടുന്നത്‌. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ പട്ന സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

ഉത്സവങ്ങളും മേളകളും

എല്ലാത്തരം സഞ്ചാരികളെയും തൃപ്‌തിപ്പെടുത്താന്‍ കഴിവുള്ള നാടാണ്‌ പട്ന. കാഴ്‌ചകള്‍ക്ക്‌ പുറമെ ഇവിടെ നടക്കുന്ന മേളകളും പട്നയിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടെ സംഘടിപ്പിക്കുന്ന മേളകളില്‍ ഏറ്റവും പ്രശസ്‌തം സോണ്‍പൂര്‍ മേളയാണ്‌. മൗര്യകാലഘട്ടം മുതല്‍ നടന്നുവരുന്ന ഈ മേള എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ്‌ സംഘടിപ്പിക്കുന്നത്‌. ഇത്‌ പ്രധാനമായും ഒരു കന്നുകാലി മേളയാണ്‌. എല്ലാത്തരം മൃഗങ്ങളും മേളയില്‍ ഉണ്ടാകുമെങ്കിലും ആനകളാണ്‌ സോണ്‍പൂര്‍ മേളയുടെ ഏറ്റവും വലിയ ആകര്‍ഷണം. മേളയില്‍ നിന്ന്‌ ആനകളെ വാങ്ങാന്‍ കഴിയും. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഈ മേളയ്‌ക്ക്‌ എത്തുന്നുണ്ട്‌.

എങ്ങനെ എത്തിച്ചേരാം

റോഡ്‌ മാര്‍ഗമോ റെയില്‍ മാര്‍ഗമോ വിമാനമര്‍ഗമോ പട്നയില്‍ എത്താനാകും. രാജ്യത്തെ പ്രമുഖ നഗരമായതിനാലും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രം ആയതിനാലും ഇവിടേക്ക്‌ മികച്ച ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാണ്‌.

പട്ന പ്രശസ്തമാക്കുന്നത്

പട്ന കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പട്ന

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പട്ന

  • റോഡ് മാര്‍ഗം
    ഏതു കാലത്തും സഞ്ചാരയോഗ്യമായ റോഡുകള്‍ പട്നയുടെ സവിശേഷതയാണ്‌. എന്‍.എച്ച്‌ 19, 30, 31, 83 എന്നിവ ഉള്‍പ്പെടെ നിരവധി ദേശീയപാതകള്‍ പട്നയിലൂടെ കടന്നുപോകുന്നുണ്ട്‌. ഇതിന്‌ പുറമെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി ലക്ഷ്വറി ബസ്സുകളും ഇവിടേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ന്യൂഡല്‍ഹിക്കും കൊല്‍ക്കത്തയ്‌ക്കും മധ്യേ സ്ഥിതി ചെയ്യുന്നതിനാല്‍ പട്നയില്‍ നിന്ന്‌ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ട്രെയിനുകള്‍ ലഭ്യമാണ്‌. പട്ന ജംഗ്‌ഷന്‍ ഉള്‍പ്പെടെ അഞ്ച്‌ പ്രധാന റെയില്‍വെസ്റ്റേഷനുകള്‍ ഇവിടെയുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പട്നയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്‌. ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ നിന്ന്‌ പ്രമുഖ നഗരങ്ങളിലേക്ക്‌ വിമാനസര്‍വ്വീസുകള്‍ ലഭ്യമാണ്‌. നഗരം ചുറ്റിക്കാണുന്നതിനും മറ്റും ടാക്‌സികള്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌. കാറുകള്‍ വാടകയ്‌ക്ക്‌ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu