Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൗറി » കാലാവസ്ഥ

പൗറി കാലാവസ്ഥ

സഞ്ചാരികള്‍ക്ക് പൗറിയുടെ സൗന്ദര്യം നന്നായി ആസ്വദിക്കാന്‍ മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ സന്ദര്‍ശിക്കുന്നതാണ് ഉചിതം. ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചയുള്ളതിനാല്‍ ഈ കാലയളവില്‍ സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതം.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ജൂണില്‍ വേനല്‍ അവസാനിക്കും. ഇക്കാലയളവിലെ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. കോട്ദ്വാരയിലാണ് ഈ താപനില കാണപ്പെടുന്നത്. ദുഥാതോലിയില്‍ അനുഭവപ്പെടുന്ന 25 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലയളവിലെ കുറഞ്ഞ താപനില.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മണ്‍സൂണ്‍ കാലം. ശരാശരി വാര്‍ഷിക വര്‍ഷപാതാനുപാതം 218 സെന്‍റീമീറ്ററാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യം. മഞ്ഞുവീഴ്ചയുള്ള ഈ കാലം കടുത്ത തണുപ്പായിരിക്കും ഇവിടെ.  ജനുവരിമാസങ്ങളില്‍ ഇവിടെ 1.3 ഡിഗ്രിവരെ താപനില  താഴാറുണ്ട്.