കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം പീരുമേട്ടിലെത്താന് എളുപ്പമാണ്. റോഡുമാര്‍ഗ്ഗമുള്ള യാത്രയില്‍ ഒട്ടേറെ സ്ഥലങ്ങള്‍ കാണുകയും ചെയ്യാം. ഇവിടേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കൊച്ചി, തേക്കടി, കുമളി എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ബസുണ്ട്.