Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പെല്ലിംഗ്

പെല്ലിംഗ് - മഞ്ഞണിഞ്ഞ മാമല കാഴ്ചകള്‍

13

സമുദ്രനിരപ്പില്‍ നിന്ന് 2150 മീറ്റര്‍ ഉയരത്തില്‍ മഞ്ഞണിഞ്ഞ ഹിമാലയ നിരകളുടെ സമ്പൂര്‍ണ കാഴ്ച മനസ് നിറക്കുന്ന പെല്ലിംഗ് സിക്കിമീല്‍ ഗാംഗ്ടോക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് പെല്ലിംഗ്. സമ്പന്നമായ ബുദ്ധമത പൈതൃകവും ചരിത്രവുമാണ് ഈ ചെറുഗ്രാമം സഞ്ചാരികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ളത്.  ഒരിക്കല്‍ വന്യജീവികള്‍ വിഹരിച്ചിരുന്ന വനമേഖലയായിരുന്നു പെല്ലിംഗ്. പമയാംഗ്റ്റ്സേയിലും സംഗചോലിംഗിലും ബുദ്ധ വിഹാരങ്ങള്‍ വന്നതോടെയാണ് ഇവിടം ഒരു ഗ്രാമമായി വികസിച്ചത്.

കാഴ്ചകള്‍

പമയാംഗ്റ്റ്സേ, സംഗചോലിംഗ് ബുദ്ധ വിഹാരങ്ങളാണ് ഇവിടത്തെ രണ്ട് ആകര്‍ഷണങ്ങള്‍. സിംഗ്ഷോര്‍ ബ്രിഡ്ജ്, ചാംഗെ വെള്ളച്ചാട്ടം, കെച്ചുപെരി തടാകം തുടങ്ങിയവയാണ് മറ്റു ആകര്‍ഷണ കേന്ദ്രങ്ങള്‍.

സംസ്കാരം

ലിംബു വിഭാഗമാണ് ഇവിടത്തെ പ്രാദേശിക ജന വിഭാഗങ്ങളില്‍ ഭൂരിപക്ഷവും. കംദക്ക്, മുരിംഗ്ള, ടാംലിംഗ്, ലിംഗ്ദെന്‍, പേഗാ വിഭാഗക്കാരും  ഇവിടെ ധാരാളമുണ്ട്. കൃഷിയാണ് ഇവിടത്തുകാരുടെ വരുമാന മാര്‍ഗം. ഏലം, നെല്ല്, ചോളം, ഗോതമ്പ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വിളകള്‍.  

ഉല്‍സവങ്ങളും ആഘോഷങ്ങളും

വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാഞ്ചന്‍ജംഗ ഉല്‍സവമാണ് ഈ നാടിന്‍െറ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. രംഗീത് നദിയിലെ വാട്ടര്‍ റാഫ്റ്റിംഗും കയാക്കിംഗും മലകയറ്റം, മൗണ്ടന്‍ ബൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും പരമ്പരാഗത കായിക ഇനങ്ങളുമൊക്കെയായി നടക്കുന്ന ഈ ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ എത്താറുണ്ട്. പരമ്പരാഗത ലിംബു നൃത്തമായ ഉദിംഗ്, ചാബ്രുംഗ് തുടങ്ങി നിരവധി സാംസ്കാരിക നൃത്തപരിപാടികളും നടക്കാറുണ്ട്. പുഷ്പോല്‍സവം, ഭക്ഷണമേള തുടങ്ങിയവയും കാഞ്ചന്‍ജംഗ ഉല്‍സവത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.

പ്രസന്നമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നതിനാല്‍ വര്‍ഷത്തില്‍ ഏതുസമയവും പെല്ലിംഗ് സന്ദര്‍ശിക്കാം. കാഞ്ചന്‍ജംഗ ഉല്‍സവത്തിന്‍െറ സമയത്തുള്ള സന്ദര്‍ശനം വേറിട്ട അനുഭവമായിരിക്കും. എല്ലാവര്‍ഷവും ആഗസ്റ്റ് 15നാണ് കാഞ്ചന്‍ജംഗ ഉല്‍സവം തുടങ്ങുക. തിബറ്റന്‍ കലണ്ടര്‍ പ്രകാരം ഏഴാം മാസമാണ് ഇത്.

പെല്ലിംഗ് പ്രശസ്തമാക്കുന്നത്

പെല്ലിംഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പെല്ലിംഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പെല്ലിംഗ്

  • റോഡ് മാര്‍ഗം
    There is no route available in പെല്ലിംഗ്
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജല്‍പായ്ഗുരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് ചെന്നൈ, ദല്‍ഹി,ഹൗറ, ആലിപ്പൂര്‍, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലേക്കെല്ലാം ട്രെയിനുകള്‍ ഓടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    124 കിലോമീറ്റര്‍ അകലെയുള്ള ബഡോഗ്രയാണ് അടുത്ത വിമാനത്താവളം. ഇവിടെ നിന്ന് ചെന്നൈ, കൊല്‍ക്കത്ത,ഗുവാഹത്തി,മുംബൈ എന്നിവിടങ്ങളിലേക്കും ബാംങ്കോംഗ്, പാരോ തുടങ്ങിയ വിദേശ നഗരങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu