Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പെഞ്ച് » കാലാവസ്ഥ

പെഞ്ച് കാലാവസ്ഥ

പെഞ്ച് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ കടുവാ സങ്കേതങ്ങള്‍ തുറക്കുകയില്ല എന്ന കാര്യം സന്ദര്‍ശകര്‍ ഓര്‍മ്മിക്കണം. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലം പെഞ്ച് നാഷണല്‍ പാര്‍ക്കിലെ കാഴ്ചകള്‍ കാണാന്‍ ഏറ്റവും യോജിച്ചതാണ്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് പെഞ്ചിലെ വേനല്‍ക്കാലം.  ഇക്കാലത്തെ അന്തരീക്ഷ താപനില 26 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചിലയവസരങ്ങളില്‍ ഇത് 45 ഡിഗ്രി വരെയാകാറുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ഇക്കാലം പെഞ്ച് സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.

മഴക്കാലം

ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ അവസാനം വരെ തുടരും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ ഭാഗമായി കനത്ത മഴ ഇക്കാലത്ത് പെഞ്ചില്‍ ലഭിക്കുന്നു. കനത്ത മഴയായതിനാല്‍ ഇക്കാലം കാഴ്ചകള്‍ കാണാന്‍ അനുയോജ്യമല്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ തണുപ്പുള്ള കാലാവസ്ഥയാണ് പെഞ്ചില്‍ അനുഭവപ്പെടുന്നത്. ഇക്കാലത്ത് കുറഞ്ഞ താപനില പൂജ്യത്തിലേക്ക് താഴുന്നു. കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. ഇക്കാലത്ത് പെഞ്ച് സന്ദര്‍ശിക്കുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ കൂടി കൈയ്യിലെടുക്കണം.