Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫെക്‌ » കാലാവസ്ഥ

ഫെക്‌ കാലാവസ്ഥ

വേനല്‍ക്കാലമാണ്‌ ഫെക്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയുള്ള കാലയളവില്‍ കാലാവസ്ഥ യാത്രയ്‌ക്ക്‌ അനുയോജ്യമായി പ്രസന്നമായ കാലാവസ്ഥയായിരിക്കും. മറ്റ്‌ കാലങ്ങളില്‍ കാലാവസ്ഥ കഠിനമായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. ഇക്കാലയളവിലെ ശരാശരി താപനില 16 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ്‌ വരെയായിരിക്കും. മിതമായ കാലവസ്ഥയായാതിനാല്‍ വേനല്‍ക്കാലം സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌. മെയ്‌ അവസാനത്തോടെ ചിലപ്പോള്‍ മഴ ഉണ്ടായേക്കും.

മഴക്കാലം

ജൂണില്‍ തുടങ്ങി ഒക്‌ടോബര്‍ വരെയുള്ള നീണ്ട മഴക്കാലമാണ്‌ ഫെകിലേത്‌. ആഗസ്റ്റ്‌ മാസമാണ്‌ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്‌. ഇക്കാലയളവില്‍ യാത്ര കഠിനമായിരിക്കും അതിനാല്‍ സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതം.

ശീതകാലം

ഡിസംബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. ശരാശരി താപനില 10 ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തും. സൂര്യനസ്‌തിമിക്കുന്നതോടെ തണുപ്പ്‌ കൂടും. ശൈത്യകാലത്താണ്‌ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം.