ചിലവ് കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ബസ് വഴിയുള്ള യാത്ര തെരഞ്ഞെടുക്കാം. ഗുഡ്ഗാവ് ജനറല്‍ ബസ് സ്റ്റാന്‍റില്‍ നിന്നും ചണ്ഡിഗഡ്, ഷിംല, ആഗ്ര എന്നിവിടങ്ങളില്‍ നിന്നും ഇങ്ങോട് ബസുകള്‍ ധാരാളം ഓടുന്നുണ്ട്. ഹരിയാനയിലെ മറ്റു നഗരങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എളുപ്പം എത്താന്‍ കഴിയും വിധം നിലവാരമുള്ള ഹൈവേകളും ദേശീയപാതകളുമാണ് ഇവിടെയുള്ളത്.