പോച്ചാംപള്ളി നഗരത്തിലെ മനോഹരമായ ഒരു പരമ്പരാഗത കെട്ടിടമാണ് ഇത്. 150 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട് ഈ കെട്ടിടത്തിന്. വില്ലേജ് റവന്യൂ ചീഫാണ് ഇത് നിര്‍മ്മിച്ചത്. 101 വാതിലുകളുള്ളതുകൊണ്ടാണ് ഇതിനെ 101 ദര്‍വാസ ഹൗസ് എന്ന് വിളിയ്ക്കുന്നത്. ഈ വാതിലുകള്‍ തന്നെയാണ് കെട്ടിടത്തെ മനോഹരമാക്കുന്നതും. പോച്ചാംപള്ളിയിലെത്തുന്ന സന്ദര്‍ശകരെല്ലാം വന്നുകാണുന്ന ഒന്നാണ് ഈ കെട്ടിടം. ഇപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ കെട്ടിത്തിന്റെ എല്ലാ വാതിലുകളും തുറന്നിടാറില്ല.
എന്നാല്‍ ചിലപ്പോഴൊക്കെ സുരക്ഷാ ജീവനക്കാര്‍ സന്ദര്‍ശകര്‍ക്കുവേണ്ടി പതിവില്‍ക്കൂടുതല്‍ വാതിലുകള്‍ തുറന്നിടാറുണ്ട്. എല്ലാ വാതിലുകളില്‍ നിന്നും കെട്ടിടത്തിന് പുറത്തെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ കഴിയും. ഇതുതന്നെയാണ് ഈ വീടിന്റെ പ്രധാന പ്രത്യേകത. ഏത് ഭാഗത്തുനിന്നാലും പുറത്തെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ കഴിയും.
ഇപ്പോള്‍ ഈ കെട്ടിത്തില്‍ ശാന്തിനികേതന്‍ എന്ന പേരില്‍ പ്രാദേശിക വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ആഴ്ചകളിലെ ചില പ്രത്യേക ദിവസങ്ങളിലും സമയങ്ങളിലും മാത്രമേ ഇവിടെ സന്ദര്‍ശകരെ അനുവദിക്കാറുള്ളു.



Click it and Unblock the Notifications