ഇന്ത്യയിലെ ഭൂദാന പ്രസ്താനത്തിന്റെ ഉപജ്ഞാതാവായ വിനോഭ ഭാവെയ്ക്കുവേണ്ടി നിര്‍മ്മിച്ച ഒരു ആശ്രമമാണിത്. ഇപ്പോള്‍ ഇത് ഒരു ക്ഷേത്രമായിട്ടാണ് പരിഗണിച്ചുവരുന്നത്. പോച്ചാംപള്ളിയിലെ ജനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിനുള്ളില്‍ വിനോഭ ഭാവെയുടെയും ജന്മിയായിരുന്ന ശ്രീ വെദ്രെ രാമചന്ദ്ര റെഡ്ഡിയുടെയും പ്രതികമളാണുള്ളത്. വിനോഭ ഭാവെയുമായി ബന്ധപ്പെട്ടുള്ള മറ്റു ചില വസ്തുക്കളും ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവയെല്ലാം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്തായി ഭൂദാന്‍ സ്തൂപം കാണാം. രാജ്യത്തിന് പുതുയുഗം സമ്മാനിച്ച പ്രസ്താനത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇത് സ്ഥാപിച്ചത്.



Click it and Unblock the Notifications