Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോച്ചാംപള്ളി » കാലാവസ്ഥ

പോച്ചാംപള്ളി കാലാവസ്ഥ

മഴയ്ക്കുശേഷം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള സമയത്ത് പോച്ചാംപള്ളി യാത്ര പ്ലാന്‍ ചെയ്യാം. തണുപ്പു ചെറുക്കാനുള്ള വസ്ത്രങ്ങള്‍ കരുതുന്നത് നല്ലതാണ്.

വേനല്‍ക്കാലം

പോച്ചാംപള്ളിയില്‍ വേനലില്‍ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം, ഇക്കാലത്ത് താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുക പതിവാണ്. ഇക്കാലത്ത് പോച്ചാംപള്ളിയിലേയ്ക്ക് വിനോദയാത്ര പോകാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പോച്ചാംപള്ളിയില്‍ മഴക്കാലം, മഴക്കാലത്തും ഇവിടുത്തെ ചൂടിന് വലിയ കുറവുണ്ടാകാറില്ല. മഴ പെയ്തുതുടങ്ങിയാലും 35 ഡിഗ്രി സെല്‍ഷ്യസോളം ചൂട് അനുഭവപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ വലിയ മഴയുണ്ടാകാറില്ല, എന്നാല്‍ ചിലകാലത്ത് കനത്ത മഴ പെയ്യുകയും ചെയ്യാറുണ്ട്. ഇതും പോച്ചാംപള്ളി സന്ദര്‍ശനത്തിന് പറ്റിയ സമയമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഇക്കാലത്ത് പോച്ചാംപള്ളിയില്‍ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ജനുവരിയിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. ഈ സമയത്തെ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകാറില്ല. വൈകുന്നേരങ്ങളില്‍ ചൂട് കുറയും. ഇക്കാലമാണ് പോച്ചാംപള്ളി സന്ദര്‍ശനത്തിന് അനുയോജ്യം.