Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൂഞ്ച് » കാലാവസ്ഥ

പൂഞ്ച് കാലാവസ്ഥ

വേനല്‍ക്കാലത്താണ് താരതമ്യേന തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നത്. എന്നിരുന്നാലും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ പറ്റിയ മാസമാണിത്. 32 ഡിഗ്രി സെല്‍ഷ്യസിനും 10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ കാലാവസ്ഥ.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന ഈ സമയം സഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍ പറ്റിയ മാസങ്ങളാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. ശീതകാലത്ത് ഇവിടെ മുഴുവന്‍ മഞ്ഞ് മൂടിയിരിക്കും. മഞ്ഞ് വീഴ്ചയും സഞ്ചാരികള്‍ക്ക് കാണാം.