Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പോര്‍ട് ബ്ലെയര്‍

പോര്‍ട് ബ്ലെയര്‍ -  ആൻഡമാന്റെ തലസ്ഥാനം

28

കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹത്തിന്റെ തലസ്ഥാനമാണ് പോര്‍ട് ബ്ലെയര്‍. ഇത് തെക്കന്‍ ആന്‍ഡമാന്‍ ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. ഉഷ്ണമേഖലാ പ്രദേശമായ പോര്‍്ട ബ്ലെയറില്‍ വര്‍ഷം മുഴുവന്‍ ഏതാണ്ട് ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് മഴയുമുണ്ട്. ഇന്ത്യക്കാര്‍ക്കും വിദേശീയര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു നഗരമാണ് പോര്‍ട് ബ്ലെയര്‍.

പലകാരണങ്ങള്‍ കൊണ്ടും പ്രധാനപ്പെട്ട ഒരു നഗരമാണിത്. ഇന്ത്യയുടെ വായുസേന, നാവിക സേന, കോസ്റ്റഗാര്‍ഡ് എന്നിവയുടെ കേന്ദ്രം ഇവിടെയാണ്. മനോഹരമായ ബീച്ചുകളും ഹോളിഡേ ഹോമുകളുമുണ്ട് ഇവിടെ. പ്രശസ്തമായ കാല പാനി ജയില്‍ പോര്‍ട് ബ്ലെയറിലാണ്. 1800കളില്‍ ഉപയോഗത്തിലുണ്ടായിരുന്ന ഈ ജയില്‍ മോഹന്‍ലാല്‍ നായകനായ മലയാളസിനിമയായ കാലാപാനിയില്‍ കാണിയ്ക്കുന്നുണ്ട്.

കോളനിവാഴ്ചക്കാലത്ത് ബ്രീട്ടീഷുകാരാണ് 1800കളില്‍ ഈ ജയില്‍ പണിതത്. ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യസമരസേനാനികളെ തടവിലിടുകയെന്നതായിരുന്നു ലക്ഷ്യം. പിടികൂടിയ സേനാനികളെ ക്രൂരമായ പീഡനങ്ങള്‍ക്കും മറ്റും ഇരയാക്കിയതിന്റെ പേരില്‍ കുപ്രസിദ്ധമാണ് ഈ ജയില്‍. മറ്റൊരു പ്രധാന ആകര്‍ഷണം ഇവിടുത്തെ മറൈന്‍ പാര്‍ക്കാണ്. നൂറ്റമ്പതോളം ദ്വീപുകളിലായി വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ ഒട്ടേറെ ജലവിനോദങ്ങള്‍ക്കുള്ള സൗകര്യമുണ്ട്. പവിഴപ്പുറ്റുകളെയും കടല്‍ ജീവികളെയും കാണാനുള്ള മിനി ടൂറുകളും ഉണ്ട്. മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ടൂറുകളും ദിവസങ്ങള്‍ ദൈര്‍ഘ്യമുള്ള ടൂറുകളുമുണ്ട് ഇക്കൂട്ടത്തില്‍.

കാലാപാനി ജയിലിന് അടുത്തായിട്ടാണ് ദി ആന്‍ഡമാന്‍ വാട്ടര്‍സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥിതിചെയ്യുന്നത്. പാരാസെയിലിങ്, വാട്ടര്‍ സ്‌കൂട്ടര്‍, പെഡല്‍ ബോട്ട്, കയാക്കിങ് തുടങ്ങിയ ജലകേളികള്‍ക്ക് ഇവിടെ സൗകര്യമുണ്ട്. ആളുകള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതുകൊണ്ടുതന്നെ ഈ ജലകേളികള്‍ക്കെല്ലാം അല്‍പം പണച്ചെലവേറെയാണ്. ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളില്‍ നിന്നെല്ലാം പോര്‍ട് ബ്ലെയറിലേയ്ക്ക് സര്‍വ്വീസുണ്ട്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇങ്ങോട്ട് ഫെറി സര്‍വ്വീസും നടത്തുന്നുണ്ട്.

പോര്‍ട് ബ്ലെയര്‍ പ്രശസ്തമാക്കുന്നത്

പോര്‍ട് ബ്ലെയര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പോര്‍ട് ബ്ലെയര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പോര്‍ട് ബ്ലെയര്‍

  • റോഡ് മാര്‍ഗം
    There is no route available in പോര്‍ട് ബ്ലെയര്‍
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    There is no railway station available in പോര്‍ട് ബ്ലെയര്‍
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ക്കെല്ലാം ദ്വീപുകളിലേയ്ക്ക് സര്‍വ്വീസുണ്ട്, പോര്‍ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ടിലാണ് വിമാനമിറങ്ങുക. ചെന്നൈ, ഭുവനേശ്വര്‍, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ദിനംപ്രതി സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ നിന്നും പോര്‍ട് ബ്ലെയറിലേയ്ക്കുള്ള വിമാനസര്‍വ്വീസ് തുടങ്ങുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും 2 മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്താല്‍ പോര്‍ട് ബ്ലെയറിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat