Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പ്രാച്ചി താഴ്വര » കാലാവസ്ഥ

പ്രാച്ചി താഴ്വര കാലാവസ്ഥ

ശൈത്യകാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യം.  ഈ സമയത്ത് പകല്‍ തണുത്തതും രാത്രികള്‍ തണുത്ത് വിറക്കുന്നതുമായിരിക്കും. രാത്രികാലങ്ങളില്‍ തീയിട്ട് തണുപ്പകറ്റുന്ന കാഴ്ചകള്‍ ഇവിടെ കാണാനാവും. ഈ അവസരത്തിലെ മനോഹരമായ കാലാവസ്ഥയാണ് നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

വേനല്‍ക്കാലം

മൂന്ന് മാസം മാത്രം നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലമാണ് ഇവിടെ. മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഇത്. നാല്‍പത് ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമാണ് ഇക്കാലത്തുണ്ടാവുന്നത്. നിര്‍ജ്ജലീകരണത്തിനും വിയര്‍ത്തൊലിക്കുന്നതിനും കാരണമാകുന്ന കടുത്ത ചൂടാണ് ഇക്കാലത്ത് ഇവിടെ. അതുകൊണ്ട് തന്നെ ഇക്കാലത്തെ യാത്ര പരമാവധി ഒഴിവാക്കുക.  

മഴക്കാലം

നീണ്ടു നില്‍ക്കുന്ന മണ്‍സൂണാണ് ഇവിടെ അനുഭവപ്പെടുന്നത്. ജൂണില്‍ തുടങ്ങി സെപ്തംബര്‍ വരെ ഇത് നീളും. ഇടവിട്ട് ഇടവിട്ട് കനത്ത മഴ ഇക്കാലത്തുണ്ടാവും. പ്രകൃതി നിരീക്ഷണത്തിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ ഇക്കാലത്തെ യാത്രയും പരമാവധി ഒഴിവാക്കുക.

ശീതകാലം

മൂന്ന് മാസം മാത്രം നീണ്ടു നില്‍ക്കുന്ന ശൈത്യകാലമാണ് ഇവിടെ. പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രം ചൂട് തരുന്ന ഇക്കാലം ഡിസംബര്‍ മുതല്‍ ഫെബ്രുവരി നീളുന്നു. 27 ഡിഗ്രി സെല്‍ഷ്യസാണ് പരമാവധി താപനില. ടൂറിസത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് ഇത്. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ അനുയോജ്യമായ വസ്ത്രങ്ങളും കരുതണം.