Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുലിക്കാട്ട്‌ » കാലാവസ്ഥ

പുലിക്കാട്ട്‌ കാലാവസ്ഥ

വര്‍ഷത്തില്‍ ഭൂരിപക്ഷം സമയവും പുലിക്കാട്ട്‌ നല്ല കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. എങ്കില്‍ പോലും കടുത്ത വേനല്‍ക്കാലത്തും പെരുമഴക്കാലത്തും ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. നവംബര്‍ മാസം മുതല്‍ ഫെബ്രുവരി മാസം വരെയുള്ള സമയമാണ്‌ പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനും പക്ഷി നിരീക്ഷണത്തിനും ഏറ്റവും അനുയോജ്യം. ഫ്‌ളാമിംഗോ ഫെസ്റ്റിവലില്‍ പങ്കെടുക്കണമെന്നുള്ളവര്‍ ഡിസംബര്‍- ജനുവരി മാസങ്ങള്‍ പുലിക്കാട്ട്‌ സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കുക.

വേനല്‍ക്കാലം

ഉഷ്‌ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ വേനല്‍ക്കാലത്ത്‌ പുലിക്കാട്ട്‌ ചൂട്‌ കുത്തനെ ഉയരും. മാര്‍ച്ച്‌ മുതല്‍ മെയ്‌ അവസാനം വരെയാണ്‌ ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെയൊക്കെ ഉയരും. എന്നാല്‍ രാത്രി കാലങ്ങളില്‍ ചൂട്‌ കുറവായിരിക്കും. വര്‍ഷത്തില്‍ ഏറ്റവുമധികം ചൂട്‌ അനുഭവപ്പെടുന്നത്‌ മെയ്‌ മാസത്തിലാണ്‌. അതുകൊണ്ട്‌ തന്നെ ഈ സമയത്ത്‌ ഇവിടം സന്ദര്‍ശിക്കുന്നത്‌ അഭികാമ്യമല്ല.

മഴക്കാലം

തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നും വടക്ക്‌ കിഴക്കന്‍ മണ്‍സൂണില്‍ നിന്നും ഇവിടെ നല്ല മഴ ലഭിക്കാറുണ്ട്‌. ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്‌റ്റംബര്‍ വരെ തുടരും. ഒക്ടോബര്‍ മാസത്തിലും ഇവിടെ തെറ്റില്ലാത്ത മഴ ലഭിക്കാറുണ്ട്‌. മഴക്കാലത്ത്‌ ചൂട്‌ കുറഞ്ഞ്‌ കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെടും.

ശീതകാലം

ശൈത്യകാലത്ത്‌ പുലിക്കാട്ടില്‍ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഡിസംബര്‍ മുതല്‍ പെബ്രുവരി വെരയാണ്‌ ശൈത്യകാലം. ഏറ്റവും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ പുലിക്കാട്ട്‌ സന്ദര്‍ശിക്കുന്നതിനും കാഴ്‌ചകള്‍ കാണുന്നതിനും ഏറ്റവും അനുയോജ്യം ശൈത്യകാലമാണ്‌.