Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » കാലാവസ്ഥ

രാജമുണ്ട്രി കാലാവസ്ഥ

രാജമുണ്ട്രി സന്ദര്‍ശനത്തിന്‌ ഏറ്റവും പറ്റിയ സമയം ഡിസംബര്‍, ജനുവരി മാസങ്ങളാണ്‌. ചൂട്‌ ഏറ്റവും കുറഞ്ഞ സമയമാണിത്‌. രാജമുണ്ട്രിയിലെ ശൈത്യകാലമായ ഈ കാലയളവില്‍ താപനില 27 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ രാജമുണ്ട്രിയില്‍ വലിയ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. ഈ സമയത്തെ ശരാശരി താപനില 36 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്‌ 51 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും. വേനല്‍ക്കാലത്ത്‌ താപനില 34 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം. രാജമുണ്ട്രി സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയമല്ല ഇത്‌.

മഴക്കാലം

രാജമുണ്ട്രി സന്ദര്‍ശനത്തിന്‌ മഴക്കാലം അനുയോജ്യമാണ്‌. ഈ സമയത്ത്‌ ഇവിടെ കനത്ത മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റാണ്‌ ഇവിടെ കനത്ത മഴ ലഭിക്കാന്‍ കാരണം. അതിനാല്‍ തന്നെ മഴക്കാലത്ത്‌ ചൂട്‌ കുറവായിരിക്കും. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ്‌ മഴക്കാലം.

ശീതകാലം

രാജമുണ്ട്രിയില്‍ ഏറ്റവുമധികം തണുപ്പ്‌ അനുഭവപ്പെടുന്നത്‌ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്‌. ഈ സമയം ഇവിടുത്തെ താപനില 27 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ആയിരിക്കും. രാജമുണ്ട്രി സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സമയമാണിത്‌.