Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രാജ്കോട്ട്

രാജ്കോട്ട് - ഗാന്ധിജി ഒരു നേതാവായി വളര്‍ന്ന ഇടം

38

മുന്‍ സൗരാഷ്ട്ര രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു രാജ്കോട്ട്. എന്നാല്‍ ഇന്ന് തലസ്ഥാനമല്ലെങ്കിലും മഹത്തായ ഒരു ഭൂതകാലത്തിന്‍റെ തലയെടുപ്പ് രാജ്കോട്ടിനുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്‍റെ ചരിത്രാവശിഷ്ടങ്ങളേറെയുള്ള സ്ഥലമാണ് ഇത്. രാജ്കോട്ടിലെ ജനതയുടെ ആതിഥ്യമര്യാദകളും, ചരിത്രസ്മാരകങ്ങളുടെ സാന്നിധ്യവും രാജ്കോട്ടിനെ ഒരു പ്രമുഖ സഞ്ചാരകേന്ദ്രമാക്കിമാറ്റുന്നു.

ചരിത്രം

1620 എ.ഡിയിലാണ് രാജ്കോട്ട് സ്ഥാപിക്കപ്പെട്ടത്. ജാംനഗര്‍ രാജവംശത്തിലെ അംഗമായ താക്കൂര്‍ സാഹിബ് വിബോജി അജോജി ജഡേജയാണ് രാജ്കോട്ടിന്‍റെ സ്ഥാപകന്‍. രാജ്കോട്ടിന് ആ പേര് ലഭിച്ചത് സഹസ്ഥാപകനായ രാജു സന്ധിയില്‍ നിന്നാണ്. മുഗള്‍ രാജാക്കന്‍മാരെ ഗുജറാത്തില്‍ കാലുറപ്പിക്കുന്നതിന് സഹായിക്കുന്നതിന് പ്രതിഫലമായി ഭൂപ്രദേശങ്ങള്‍ താക്കൂറിന് സമ്മാനമായി നല്കപ്പെട്ടു. അതോടൊപ്പം പ്രാദേശിക വിഭാഗമായ കാത്തികളെയും, ജുനഗഢിലെ രാജാവിനെയും താക്കൂര്‍ എതിരിട്ടു.

നവാബിന്‍റെ ഭരണകാലം

1720 ല്‍ ജുനഗഡിലെ ഭരണാധികാരിയായ മാസും ഖാന്‍ രാജ്കോട്ട് കീഴടക്കി. തുടര്‍ന്ന് നഗരത്തിന് ചുറ്റും എട്ടടി വീതിയില്‍ കോട്ടപണിതു. ഇരുമ്പുകൊണ്ട് ആലങ്കാരികമായി എട്ട് ഗേറ്റുകളും ഈ കോട്ടയില്‍ പണിതിരുന്നു. ഇതില്‍ എട്ടാമത്തെ ഗേറ്റ് മാത്രം സംരക്ഷണത്തിന് ആണി ഇല്ലാത്തതായിരുന്നു. ഇത് കഡ്കി നാക എന്നാണ് അറിയപ്പെട്ടിരുന്നത്. നാഖ് ലാങ്ക് ക്ഷേത്രത്തെ സംരക്ഷിക്കുകയായിരുന്നു

ഇതിന്‍റെ ലക്‍ഷ്യം. ബേഡി നാക, രായ്ക നാക എന്നീ രണ്ട് ഗേറ്റുകള്‍ ഇന്നും ഇവിടെ അവശേഷിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇവ പുതുക്കിപണിയുകയും, മൂന്ന് നില ക്ലോക്ക് ടവറാക്കി മാറ്റുകയും ചെയ്തു.

ബ്രിട്ടിഷ് അസോസിയേഷന്‍

ബ്രിട്ടീഷ് ഭരണകാലത്ത് രാജ്കോട്ട് കല, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച നേടി. രാജ്കുമാര്‍ കോളേജ്, വാട്സണ്‍ മ്യൂസിയം, ലാംഗ് ലൈബ്രറി, കൊണാട്ട് ഹാള്‍, മേസോണിക് ലോഡ്ജ് (ആശാരിമാരുടെ ആദ്യ യോഗസ്ഥലം), എന്നിവ ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍‌ രാജ്കോട്ട് വിദ്യാഭ്യാസ രംഗത്തും പ്രാധാന്യം നേടുകയും, സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രതിഭാശാലികളായ ഏറെപ്പേരെ സംഭാവന ചെയ്യുകയും ചെയ്തു.

ഗാന്ധിജിയും, രാജ്കോട്ടും

രാജ്കോട്ടിലെ ആല്‍ഫ്രഡ് ഹൈസ്കൂളിലാണ് ഗാന്ധിജി വിദ്യാഭ്യാസത്തിന്റെ ആദ്യകാലങ്ങള്‍ ചെലവഴിച്ചത്. ഇന്ന് ഈ സ്ഥാപനത്തിന്റെ പേര് ഗാന്ധി വിദ്യാലയ എന്നാണ്. ഗാന്ധിജി പിന്നീട് ഖാദിക്ക് പ്രോത്സാഹനം നല്കാനായി രാഷ്ട്രീയശാല എന്ന സ്വദേശി പ്രസ്ഥാനം ആരംഭിച്ചു.

സംസ്കാരം

രാജ്കോട്ട് പല സംസ്കാരങ്ങളുള്ളവര്‍  ഒരുമിച്ചു താമസിക്കുന്ന സ്ഥലമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ താമസിക്കുന്നു. രാജ്കോട്ടിലെ ജനം അവരുടെ തുറന്നതും ഉല്ലാസഭരിതവുമായ പെരുമാറ്റം കൊണ്ട് ശ്രദ്ധേയരാണ്. ജനങ്ങളുടെ ഈ പ്രത്യേകത കൊണ്ട് 'രംഗോളിയോ രാജ്കോട്ട്' എന്ന പേരിലും അറിയപ്പെടുന്നു. കത്തിയവാരിയന്‍ ആതിഥ്യമര്യാദയുടെ പേരില്‍ ഈ ജനത ഏറെ പ്രശസ്തരാണ്. ഇവിടുത്തെ ജനങ്ങളില്‍ ഏറിയപങ്കും സസ്യാഹാരികളാണ്. രാജ്കോട്ടിലെ സ്ത്രീകള്‍ ആഭരണങ്ങള്‍ ഏറെ അണിയുന്ന സ്വഭാവമുള്ളവരാണ്.

ഭൂമിശാസ്ത്രവും, കാലാവസ്ഥയും

അജി, നിരാരി എന്നീ നദികളുടെ തീരത്തായാണ് രാജ്കോട്ട് സ്ഥിതി ചെയ്യുന്നത്. അല്പം വരള്‍ച്ചയാര്‍ന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. വേനല്‍ക്കാലത്ത് സാമാന്യം കടുത്ത വരള്‍ച്ചയും, മഴക്കാലത്ത് കനത്തമഴയും  ലഭിക്കുന്നു. രാജ്കോട്ടിനോട് ചേര്‍ന്ന് അറബിക്കടലില്‍ മഴക്കാലത്ത് ചുഴലിക്കാറ്റും, കൊടുങ്കാറ്റും ഉണ്ടാകാറുണ്ട്.

ജനസംഖ്യ

ശരാശരി സാക്ഷരത 80.6 ശതമാനമാണ് രാജ്കോട്ടിലേത്. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. മുസ്ലിംങ്ങളുടെ എണ്ണം പത്തുശതാനം മാത്രമാണ്.

യാത്രസൗകര്യങ്ങള്‍

ഗുജറാത്ത് സ്റ്റേറ്റ് ഹൈവേയാണ് രാജ്കോട്ടിലേക്കുള്ള റോഡ് മാര്‍ഗ്ഗം. ഗുജറാത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് രാജ്കോട്ടിലേക്ക് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍‌പ്പറേഷന്‍ സര്‍വ്വീസ് നടത്തുന്നു. രാജ്കോട്ടിനുള്ളിലെ യാത്രാസൗകര്യങ്ങളുടെ ചുമതല രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ആര്‍.എം.സി). യാത്രക്ക് ബസിന് പുറമേ ഓട്ടോറിക്ഷകളും രാജ്കോട്ടില്‍ ലഭ്യമാണ്. ഇവിടെ സര്‍വ്വീസ് നടത്തുന്ന ബസുകളും, ഓട്ടോറിക്ഷകളും ഭൂരിപക്ഷവും സി.എന്‍. ജി ഇന്ധനമായി ഉപയോഗിക്കുന്നതാണ്. നഗരമധ്യത്തിലായി ചെറിയൊരു വിമാനത്താവളവും രാജ്കോട്ടിലുണ്ട്. ഇവിടെ നിന്ന് അഹമ്മദാബാദ്, മുംബൈ, ഭുവനേശ്വര്‍, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാനസര്‍വ്വീസുണ്ട്.

സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങള്‍

വാട്സണ്‍ മ്യൂസിയം, ലാംഗ് ലൈബ്രറി, കൊണാട്ട് ഹാള്‍, രാജ്കുമാര്‍ കോളേജ്, കാബ ഗന്ധി നോഡിലോ, രാഷ്ട്രീയശാല, കംബാലിഡ ഗുഹകള്‍, വീര്‍പൂര്‍, ടങ്കാര തുടങ്ങിയവ രാജ്കോട്ടില്‍ സന്ദര്‍ശിക്കാവുന്ന പ്രധാന സ്ഥലങ്ങളാണ്. രാംപര വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറി, ഡസ്ദ, ബഞ്ച എന്നിവ സ്വാഭാവിക പാര്‍ക്കുകളാണ്. ജെറ്റ്പൂര്‍, ബാങ്ഡി ബസാര്‍ പോലുള്ള സ്ഥലങ്ങള്‍ വ്യത്യസ്ഥമായ അനുഭവം നല്കുന്നതാണ്. രാജ്കോട്ടിലെ ജനങ്ങളുടെ കത്തിയവാരി ശൈലിയിലുള്ള ആതിഥ്യമര്യദയും, സ്വാതന്ത്ര്യപൂര്‍വ്വ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശത്തിന്‍റെ കാഴ്ചകളും കാണണമെങ്കില്‍ രാജ്കോട്ട് സന്ദര്‍ശിക്കുക തന്നെ വേണം.

രാജ്കോട്ട് പ്രശസ്തമാക്കുന്നത്

രാജ്കോട്ട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രാജ്കോട്ട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം രാജ്കോട്ട്

  • റോഡ് മാര്‍ഗം
    ഗുജറാത്ത് സ്റ്റേറ്റ് ഹൈവേ വഴി സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് റോഡ് വഴി എത്തിച്ചേരാം. ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ കീഴിലുള്ള ബസുകള്‍ ഗുജറാത്തിലെ മറ്റ് നഗരങ്ങളില്‍ നിന്ന് രാജ്കോട്ടിലേക്ക് സര്‍വ്വീസ് നടത്തുന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി സ്വകാര്യബസുകള്‍ രാജ്കോട്ടിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. രാജ്കോട്ട് നഗരത്തിനുള്ളില്‍ രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ സി.എന്‍.. ജി ഇന്ധനമാക്കിയുള്ള ബസുകള്‍ സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രാജ്കോട്ട് ജംഗ്ഷന്‍ രാജ്യത്തെ മറ്റ സ്ഥലങ്ങളുമായി ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നു. രാജ്കോട്ടിലേക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്ത് നിന്നും എക്സ്പ്രസ്സ്, പാസഞ്ജര്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് രാജ്കോട്ടിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തില്‍ നിന്ന് കുറഞ്ഞ ദൂരം മാത്രമേ രാജ്കോട്ട് ഡൊമെസ്റ്റിക് എയര്‍പോര്‍ട്ടിലേക്കുള്ളു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും, ഗുജറാത്തിലെ പ്രധാന സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന് സര്‍വ്വീസുണ്ട്. ജെറ്റ് എയര്‍വെയ്സ്, എയര്‍ ഇന്ത്യ എന്നീ കമ്പനികള്‍ രാജ്കോട്ടില്‍ നിന്ന് മുംബൈയിലേക്ക് സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. അഹമ്മദാബാദിലേക്ക് ഇടക്ക് വിമാനമുണ്ട്. ഭാവനഗറിലേക്ക് വൈകാതെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ജെറ്റ് എയര്‍ലൈന്‍സ് രാജ്കോട്ടില്‍ നിന്ന് ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat