Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാമനഗരം » കാലാവസ്ഥ

രാമനഗരം കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് രാമനഗരത്തിലേക്ക് ഒരു യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലലൈ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍ സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. 35 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് പൊതുവേ ഇവിടെ സഞ്ചാരികളെത്താറില്ല.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴയാണ് രാമനഗരത്തില്‍ ലഭിക്കാറുള്ളത്. മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാനും മലകയറാനും എളുപ്പമല്ലാത്തതിനാല്‍ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ഇവിടേക്ക് യാത്രക്കാര്‍ ഏറെയെത്താറുളളത്. 18 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഇക്കാലത്ത് ഇവിടെ താപനില. ശൈത്യകാലത്ത് എപ്പോള്‍ വേണമെങ്കിലും രാമനഗരത്തിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാവുന്നതാണ്.