Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാംഗര്‍ » കാലാവസ്ഥ

രാംഗര്‍ കാലാവസ്ഥ

വേനല്‍കാലങ്ങളിലും മണ്‍സൂണ്‍കാലങ്ങളിലുമാണ് ടൂറിസ്റ്റുകള്‍ കൂടുതലായി രാംഗറിലത്തൊറ്. ഇക്കാലയളവില്‍ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ. എന്നാല്‍ ശൈത്യകാലം രാംഗര്‍ സന്ദര്‍ശിക്കാന്‍ അത്ര അനുയോജ്യമല്ല.

വേനല്‍ക്കാലം

മെയ് ജൂണ്‍ മാസങ്ങള്‍ക്കിടയിലാണ് വേനല്‍ക്കാലം. ഇക്കാലയളവില്‍ ഇവിടെ അനുഭവപ്പെടുന്ന പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെല്‍ഷ്യസുമാണ്.

മഴക്കാലം

ജൂണില്‍ തുടങ്ങുന്ന മഴക്കാലം അവസാനിക്കുന്നത് സെപ്തംബറിലാണ്. മിതമായ മഴയാണ് രാംഗറില്‍ മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്നത്.

ശീതകാലം

നവംബറാണ് ശൈത്യകാലാരംഭം. ഫെബ്രുവരിയില്‍ ശൈത്യകാലം അവസാനിക്കും. പത്ത് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലയളവില്‍ താപനില താഴുന്നു.