Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റാഞ്ചി

റാഞ്ചി - വെള്ളച്ചാട്ടങ്ങളുടെ നഗരം

34

വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന റാഞ്ചി ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമാണ്‌. ഛോട്ട നാഗ്‌പൂര്‍ പീഠഭൂമിയുടെ തെക്ക്‌ ഭാഗത്തായി സ്ഥിതി ചെയ്യുന്ന റാഞ്ചി ഝാര്‍ഖണ്ഡിലെ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ നഗരം കൂടിയാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2140 അടി ഉയരത്തില്‍ നില്‍ക്കുന്ന റാഞ്ചി പ്രകൃതിഭംഗിയാലും മനുഷ്യ നിര്‍മ്മിതികളാലും അതിമനോഹരമായ നഗരമാണ്‌. നിരവധി വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും മലനിരകളും വ്യാവസായിക സമുച്ചയങ്ങളും നിറഞ്ഞ നഗരമാണിത്‌. വര്‍ഷത്തിന്റെ എല്ലാം സമയത്തും നല്ല കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. മുമ്പ്‌ റാഞ്ചി ജില്ലയുടെ നാമം ലൊഹാര്‍ദാഗ എന്നായിരുന്നു. 1831- 32 ലെ കോള്‍ മുന്നേറ്റത്തിന്റെ ഫലമായി തെക്ക്‌-പടിഞ്ഞാറന്‍ അതിര്‍ത്തി നയന്ത്രണമില്ലായ്‌മ രൂപപെട്ടതിന്റെ ഭാഗമായിട്ടാണ്‌ പഴയ ജില്ല ഉണ്ടായത്‌. 1899 ല്‍ ലോഹര്‍ദാഗയ്‌ക്ക്‌ പകരം റാഞ്ചി എന്നാക്കി നഗരത്തിന്റെ പേര്‌. ചെറിയ ഗ്രാമത്തിന്റെ മാത്രമായിരുന്ന നാമം ഇതോടെ തലസ്ഥാന നഗരത്തിന്റെ പേരായി മാറിയിരിക്കുകയാണ്‌.

റാഞ്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വെള്ളച്ചാട്ടങ്ങളുടെയും തടാകങ്ങളുടെയും നഗരം എന്നറിയപ്പെടുന്നറിയപ്പെടുന്ന റാഞ്ചിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്‌. റാഞ്ചിയില്‍ നിന്നും 34 കിലോ മീറ്റര്‍ അകലെ തായ്‌മറ ജില്ലയ്‌ക്ക്‌ സമീപം റാഞ്ചി- ടാറ്റ റോഡിലാണ്‌ ദസ്സാം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. സുബര്‍ണരേഖ നദിയുടെ കൈവഴിയായ കാഞ്ചി നദി 144 അടി ഉയരത്തില്‍ നിന്നും പതിക്കുന്നത്‌ ഇവിടെയാണ്‌. ദസ്സാം ഗാഗ്‌ എന്നും ഇവിടെ അറിയപ്പെടുന്നുണ്ട്‌. ഹന്‍ഡ്രു വെള്ളച്ചാട്ടം റാഞ്ചിയില്‍ നിന്നും 45 കിലോ മീറ്റര്‍ അകലെ റാഞ്ചി-പുരുലിയ റോഡിലാണ്‌. സുബര്‍ണരേഖ നദി 320 അടി മുകളില്‍ നിന്നും ആണ്‌ പതിക്കുന്നത്‌.

റാഞ്ചിയില്‍ നിന്നും 40 കിലോമറ്റര്‍ അകലെയാണ്‌ ഗൗതംധാര എന്നും അറിയപ്പെടുന്ന ജോണ്‍ഹ വെള്ളച്ചാട്ടം . റോഡ്‌ മാര്‍ഗവും ട്രയിന്‍ മാര്‍ഗവും ഇവിടെ എത്തിച്ചേരാം. വെള്ളച്ചാട്ടത്തിലേയ്‌ക്കിറങ്ങാന്‍ അഞ്ഞൂറോളം പടികളുണ്ടിവിടെ. ബുദ്ധ ക്ഷേത്രമുള്ള ഒരു വിശ്രമ കേന്ദ്രവും ഇവിടെയുണ്ട്‌. സമീപത്തായാണ്‌ കാഞ്ചി നദി ഒഴുകുന്നത്‌. നക്ഷത്ര വാന്‍, ഗോന്ദ, ടാഗോര്‍ മലനിരകള്‍ എന്നിവയാണ്‌ മറ്റ്‌ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

ഭൂമി ശാസ്‌ത്രം

ഡക്കാണ്‍ പീഠ ഭൂമിയുടെ കിഴക്ക്‌ വശത്തിന്‌ രൂപം നല്‍കിയിരിക്കുന്ന ഛോട്ട നാഗപൂര്‍ പീഠഭൂമിയുടെ തെക്ക്‌ ഭാഗത്തായാണ്‌ റാഞ്ചി സ്ഥിതി ചെയ്യുന്നത്‌. സുബര്‍ണരേഖ നദിയും കൈവഴികളും ആണ്‌ റാഞ്ചിയിലെ പ്രധാന നദികള്‍. ജലസേചനത്തിനായുള്ള കാന്‍കെ, ഹതിക,രുഖ എന്നിവിടങ്ങളിലെ ഡാമുകള്‍ ഈ നദികളിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

മലയോര പ്രദേശമായ റാഞ്ചിയില്‍ നിരവധി ഉഷ്‌ണമേഖല വനങ്ങള്‍ ഉണ്ട്‌. അതുകൊണ്ട്‌ സംസ്ഥാനത്തെ മറ്റ്‌ ഭാഗങ്ങളിലെ അപേക്ഷിച്ച്‌ നല്ല കാലാവസ്ഥയാണ്‌ റാഞ്ചിയില്‍ അനുഭപ്പെടുന്നത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഹില്‍സ്റ്റേഷന്‍ വിഭാഗത്തിലാണ്‌ റാഞ്ചിയെ ഉള്‍പെടുത്തിയിരുന്നത്‌. ജനസംഖ്യ ക്രമാതീതമായി ഉയര്‍ന്നതും വ്യാവസായിക വത്‌കരണവും റാഞ്ചിയിലെ കാലാവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. ശരാശരി താപനിലയില്‍ വര്‍ദ്ധന വന്നിട്ടുണ്ട്‌. ഇതിന്റെ ഫലമായി ഹില്‍സ്റ്റേഷന്‍ പദവി റാഞ്ചിയ്‌ക്ക്‌ നഷ്‌ടമായി.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം

ഒക്‌ടോബര്‍ മുതല്‍ മെയ്‌ വരെ ആണ്‌ റാഞ്ചി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ മാസങ്ങള്‍. ചൂടും ഇര്‍പ്പവുമുള്ള വേനല്‍ക്കാലവും ചെറിയ തണുപ്പുള്ള ശൈത്യകാലവുമാണ്‌ റാഞ്ചിയിലേത്‌. വേനല്‍ക്കാലത്ത്‌ ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസുമാണ്‌. സഐത്യകാലത്ത്‌ ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസുമാണ്‌.

ഡിസംബര്‍,ജനുവരി മാസങ്ങളിലാണ്‌ തണുപ്പ്‌ കൂടുതല്‍. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം . ഈ മാസങ്ങളില്‍ മഴ ശക്താമായിരിക്കും.

റാഞ്ചി പ്രശസ്തമാക്കുന്നത്

റാഞ്ചി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റാഞ്ചി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റാഞ്ചി

  • റോഡ് മാര്‍ഗം
    ദേശീയത പാത 33 ഉം 23 ഉം റാഞ്ചിയിലൂടെയാണ്‌ കടന്നു പോകുന്നത്‌. വിവിധ ഭാഗങ്ങളിലേയ്‌ക്ക പോകാന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളും സ്വകാര്യ ബസുകളുമുണ്ട്‌. കൊല്‍ക്കത്തയിലേയ്‌ക്കും മറ്റ്‌ നഗരങ്ങളിലേയ്‌ക്കും ഇവിടെ നിന്നും ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളുണ്ട്‌. എല്ലാ ദേശീയപാതകളും ആറ്‌ വരിയും എട്ട്‌ വരിയുമായി മാറ്റി കൊണ്ടിരിക്കുകയാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്‌ പടിഞ്ഞാറന്‍ റെയില്‍വെകളില്‍ ഏറ്റവും ലാഭകരമായ സ്റ്റേഷനാണ്‌ റാഞ്ചിയിലേത്‌. ജയ്‌പൂര്‍, ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഭുവനേശ്വര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ട്രയിനുകളുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പാട്‌ന, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്‌ക്ക്‌ നേരിട്ട്‌ ഫ്‌ളൈറ്റുകള്‍ സര്‍വീസ്‌ നടത്തുന്ന ബിര്‍സ മുണ്ട ആഭ്യന്തര വിമാനത്താവളം റാഞ്ചിയില്‍ നിന്നും 7 കിലോ മീറ്റര്‍ അകലെയാണ്‌. കസ്റ്റംസ്‌& ഇമിഗ്രേഷന്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങിയവയോടുകൂടിയ പുതിയ വലിയ ടെര്‍മിനല്‍ 2013 മാര്‍ച്ച്‌ 24 ന്‌ ഉദ്‌ഘാടനം ചെയ്‌തിരുന്നു. എയര്‍ ഇന്ത്യ, ഗോഎയര്‍, ജറ്റ്‌ എയര്‍വെയ്‌സ്‌ തുടങ്ങിയ എയര്‍ലൈനുകള്‍ ഇവിടെ സര്‍വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri