Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രണ്‍തമ്പോര്‍

രണ്‍തമ്പോര്‍ - വന്യതയുടെ അപൂര്‍വ ചാരുത

25

രണ്‍, തമ്പോര്‍ എന്നീ രണ്ട് കുന്നുകളില്‍ നിന്നുത്ഭൂതമായതാണീ സ്ഥലനാമങ്ങള്‍. തമ്പോറിന്റെ ചടുല താളവും രണഭൂമിയും അനുസ്മരിപ്പിക്കുന്നതാണ് പേരെങ്കിലും ഇതൊന്നുമല്ല രണ്‍തമ്പോര്‍. കാടിന്റെ വന്യതയും അപൂര്‍വതകളുടെ ചാരുതയുമാണ് രണ്‍തമ്പോറിന്റെ മുഖമുദ്ര.രാജസ്ഥാനിലെ സവായ്മധുപൂര്‍ പട്ടണത്തില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെ ആരവല്ലി പര്‍വതത്തിനും വിന്ധ്യാ സമതലത്തിനും മധ്യെ ഈ സസ്യവന്യ സങ്കലന ഭൂമി സ്ഥിതി ചെയ്യുന്നു.

ഇവിടത്തെ കടുവാ സംരക്ഷണ മേഖലയും നാഷണല്‍ പാര്‍ക്കും ലോകപ്രസിദ്ധമാണ്. 1973ല്‍ കടുവാ സംരക്ഷണ പദ്ധതിക്കായ് നിജപ്പെടുത്തിയ ഈ പാര്‍ക്ക്, പിന്നീട് ദേശീയ തലത്തിലേക്ക് അവരോധിക്കപ്പെട്ടു, 1980ല്‍.വൃക്ഷ സമൃദ്ധിയും വന്യജീവി സംരക്ഷണവും സമ്മേളിച്ച രണ്‍തമ്പോര്‍ എന്ന ഇല പൊഴിയും വനം, ഒരുപാട് പക്ഷി മൃഗ വൈജാത്യങ്ങളുടെ സ്വാഭാവിക താവളമാണ്. പുള്ളിപ്പുലികളും കാട്ടുപന്നികളും കലമാനും കരടിയും വരയന്‍ കഴുതപ്പുലിയും മരുവുന്ന ഈ കാനനത്തിന്റെ ഛായാദര്‍പ്പണമെന്നോണം 'പദം തലാബ്' എന്നൊരു തടാകവും,  അതിന്റെ കരയിലായി 'ജോഗി മഹല്‍' എന്ന പുരാണ അഥിതി മന്ദിരവും നിലകൊള്ളുന്നു.'സുരവല്‍ ലേക്ക്', 'മാലിക്ള്‍ തലാബ്'എന്നിങ്ങനെ വേറെയും പൊയ്കകള്‍ രണ്‍തമ്പോറിലുണ്ട്.

രണ്‍തമ്പോര്‍ കോട്ട, പുരാവസ്തുശാസ്ത്രത്തിന്റെ കമനീയത

നീണ്ട് പരന്ന് കിടക്കുന്ന വലിയൊരു സമതല പ്രദേശത്ത് ഏകദേശം 700 അടി ഉയര ത്തിലായി നിലകൊള്ളുന്ന രണ്‍തമ്പോര്‍ കോട്ട വീരശൂരതയുടെയും ചരിത്ര പരിണതികളുടെയും മകുടോദാഹരണമാണ്. ഏ.ഡി.944 ലാണ് ഇത് പണിതത്. പുരാവസ്തു വകുപ്പിന്റെ മേല്‍ നോട്ടത്തിലുള്ള ഈ കോട്ടയുടെ ചുറ്റുവട്ടത്തായി ശ്രീ ഗണേശന്റെയും ശിവന്റെയും ശ്രീ രാമന്റെയും ഓരോ ക്ഷേത്രങ്ങളുണ്ട്.

സുവര്‍ണ്ണ ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങള്‍

വിശാലമായ പുല്‍ത്തകിടികളും കുതിച്ചൊഴുകുന്ന അരുവികളും നിബിഢ വനങ്ങളും ചെങ്കുത്തായ പര്‍വത ശിഖരങ്ങളും രണ്‍തമ്പോറിലെ സന്ദര്‍ശകര്‍ക്ക് നല്‍കുന്നത് പ്രകൃതിയിലേക്കുള്ള പരകായ പ്രവേശമാണ്, അനന്യമായ അനുഭൂതിയാണ്. ഇവിടത്തെ ചരിത്രാവശിഷ്ടങ്ങളായ ജീര്‍ണ്ണിച്ച മണ്ഡപങ്ങളും നുരുമ്പിച്ച കോട്ടഭിത്തികളും രാജകീയതയുടെ പ്രൌഢമായ സൌധങ്ങളും കോട്ടകളും ചരിത്രത്തിന്റെ ഗൃഹാതുരമായ ഒരു സുവര്‍ണ്ണ ദശയിലേക്ക് അതിന്റെ കമിതാക്കളെ നയിക്കുന്നു. തികച്ചും അവിസ്മരണീയമായ ഏതാനും രാപകലുകളാവും സന്ദര്‍ശകര്‍ക്ക് രണ്‍തമ്പോര്‍ സമ്മാനിക്കുക.

എത്തിച്ചേരുന്ന വിധം

വ്യോമ, റെയില്‍, റോഡുകള്‍ വഴി രണ്‍തമ്പോറില്‍ എത്താം. ജയ്പൂരിലെ 'സങ്കനര്‍' വിമാനത്താവളമാണ് രണ്‍തമ്പോറിനോട് ഏറ്റവും അടുത്ത വിമാനത്താവളം. സവായ്മധുപൂരാണ് ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. സദാ മിതമായ കാലാവസ്ഥയാണ് രണ്‍തമ്പോറില്‍ വര്‍ഷം മുഴുവന്‍. എങ്കിലും ഒക്ടോബറിനും ഏപ്രിലിനുമിടയിലെ പ്രസന്നമായ കാലാവസ്ഥയാണ്, പ്രകൃതിയുടെ ഈ ദൃശ്യവിരുന്ന് ആവോളം നുകരാന്‍ ഏറ്റവും ഉചിതമായ സമയം.

രണ്‍തമ്പോര്‍ പ്രശസ്തമാക്കുന്നത്

രണ്‍തമ്പോര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രണ്‍തമ്പോര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രണ്‍തമ്പോര്‍

 • റോഡ് മാര്‍ഗം
  രാജസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രണ്‍തമ്പോറിലേക്ക് സ്ഥിരം ബസ് സര്‍വീസുകളുണ്ട്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്നതിന് കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികള്‍ക്ക് രണ്‍തമ്പോറില്‍ നിന്ന് ആഗ്ര, ന്യൂ ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസ്സുകള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മുംബൈയെയും ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന പ്രമുഖ വീഥിയില്‍, രണ്‍തമ്പോറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സവായ് മധുപൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്.സംസ്ഥാനത്തിനത്തും പുറത്തേക്കുമായി ഒരുപാട് യാത്രാ ശൃംഗലകള്‍ സവായ് മധുപൂരിനുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  152 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂരിലെ സാങ്കനര്‍ വിമാനത്താവളമാണ് രണ്‍തമ്പോറിനോട് ഏറ്റവും അടുത്ത വിമാനത്താവളം. പ്രമുഖ നഗരങ്ങളായ ന്യൂ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ പ്രമുഖ നഗരങ്ങളിലേയ്ക്ക് ഇവിടെ നിന്ന് വിമാന സര്‍വീസുണ്ട്. വിദേശ സഞ്ചാരികള്‍ക്ക് ന്യൂ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്‍തമ്പോറിലേക്ക് കണക്ഷന്‍ ഫ്‌ലൈറ്റിനെ ആശ്രയിക്കാം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Jun,Sun
Return On
27 Jun,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
26 Jun,Sun
Check Out
27 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
26 Jun,Sun
Return On
27 Jun,Mon