സിക്കിമിലെ ദക്ഷിണ സിക്കിം ജില്ലയിലെ ചെറു നഗരമാണ് ടിങ്കിടാം. ജില്ലാ ആസ്ഥാനത്ത് നിന്നും 45 മിനുട്ട് എടുക്കും ഇവിടെയെത്താന്‍. ഏലതോട്ടത്താല് പ്രശസ്തമാണിസ്ഥലം. ഇവിടെ നിന്നുനോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമടി കാണാം. ഇവിടെ വളരുന്ന പാഫിയോ പെഡിലിയം ഫെറനം എന്നു പേരുള്ള വളരെ അപൂര്‍വമായ ഓര്ക്കിഡിനാലും ഈ സ്ഥലം പ്രശസ്തമാണ്. നവംബര്‍,ഡിസംബര്‍ മാസങ്ങളിലാണ് ഈ ഓര്‍ക്കിഡുകള്‍ വളരുന്നത്.
ആധുനീക നഗരത്തില്‍ നിന്നും പൂര്‍ണമായും അകന്ന് നില്ക്കുന്ന സ്ഥലമാണിത്. വൈദ്യുതിയോ കേബിള്‍ വിഷനോ, ശരിയായ റോഡുകളോ ഇവിടെ എത്തിയിട്ടില്ല. നഗരവത്കരണത്തിന്റെ സ്വാധീനം എത്തിപെടാത്ത നാടിന്റെ ഭംഗി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥലം അവിസ്മരണീയമായിരിക്കും.