ശൈത്യകാലത്തൊഴിച്ച് വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് റവാന്‍ഗ്ലയിലേത്. വേനല്‍ക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്.
മാര്‍ച്ചില്‍ തുടങ്ങുന്ന വേനല്‍ക്കാലം മെയ് വരെ നീണ്ടു നില്‍ക്കും. ഇക്കാലയളവില്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. വേനല്‍ക്കാലത്ത് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്‌ത്രങ്ങള്‍ കരുതേണ്ടത് ആവശ്യമാണ്. വേനല്‍ക്കാലമാണ് റവാന്‍ഗ്ല സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ് റവാന്‍ഗ്ലയിലെ വര്‍ഷകാലം. ഒക്‌ടോബര്‍ വരെ മിതമായ മഴ ലഭിക്കാറുണ്ടിവിടെ. നവംബര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ മാസമാണ്.
റവാന്‍ഗ്ലയില്‍ ശൈത്യകാലം തുടങ്ങുന്നത് ഡിസംബറിലാണ്. ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. താപനില -5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഉയര്‍ന്ന താപനില 16 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. ശൈത്യകാലം സന്ദര്‍ശനത്തിന് അനുയോജ്യമല്ല.