Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രേവ » കാലാവസ്ഥ

രേവ കാലാവസ്ഥ

വേനല്‍ക്കാലത്ത് രേവ യാത്ര സുഖകരമായിരിക്കില്ല. മഴക്കാലവും ശീതകാലവുമാണ് ഇവിടെ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം.

വേനല്‍ക്കാലം

പൊതുവേ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലം. 35 ഡിഗ്രിയായിരിക്കും കുറഞ്ഞ താപനില. ഇത് 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് നന്നാവില്ല.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തിവിടെ. മഴക്കാലത്ത് റെയിന്‍കോട്ടും മറ്റുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

ശീതകാലം

12 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ശീതകാലത്ത് ഇവിടത്തെ ശരാശരി താപനില. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. കാഴ്ചകള്‍ കാണാനും യാത്ര ആസ്വദിക്കാനും ഏറ്റവും പറ്റിയ സമയമാണ് ഇത്.