മിതശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനാല്‍ മെയ് മാസം ഒഴികെ വേനല്‍ക്കാലത്തും മഴക്കാലത്തും ശൈത്യകാലത്തും ഇവിടം സന്ദര്‍ശിക്കാം.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഋഷികേശിലെ വേനല്‍ക്കാലം. ഈ സമയത്തെ ഏറ്റവും ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. മെയ് മാസത്തിലെ കടുത്ത ചൂടില്‍ മാത്രം ഋഷികേശ് സന്ദര്‍ശിക്കുന്നത് ഒഴഇവാക്കുന്നതാണ് നല്ലത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്ത് ഇവിടെ കനത്ത മഴ ലഭിക്കാറില്ല. അതിനാല്‍ ഈ സമയത്ത് ഇവിടെ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
ഋഷികേശില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഈ സമയത്തെ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.