Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റോയിംങ് » കാലാവസ്ഥ

റോയിംങ് കാലാവസ്ഥ

മിതമായ കാലാവസ്ഥയാണ് റോയിംങില്‍ അനുഭവപ്പെടാറുള്ളത്. വേനലിന് കാഠിന്യം കുറവാണ് അതേസമയം മഞ്ഞുകാലങ്ങളില്‍ നല്ല തണുപ്പ്  അനുഭവപ്പെടാറുണ്ട്. മഞ്ഞുകാലമാണ് റോയിംങ് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്.ഇക്കാലത്ത് ഇവിടത്തെ തടാകങ്ങള്‍ താമരകള്‍ കൊണ്ട് നിറയാറുണ്ട്. മാത്രമല്ല റോയിംങിന്‍റെ പ്രകൃതിഭംഗി കൂടുതല്‍ ദൃശ്യമാകുന്നത് മഞ്ഞുകാലത്താണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് റോയിംങിലെ വേനല്‍ക്കാലം. 30 ഡിഗ്രി സെല്‍ഷ്യസിനും 15 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് വേനല്‍ക്കാലത്തെ ഇവിടത്തെ കാലാവസ്ഥ.പൊതുവേ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇക്കാലം റോളിംങ് സന്ദര്‍ശനത്തിന് യോജ്യമാണ്.

മഴക്കാലം

ജൂലൈ ആഗസ്ത് മാസങ്ങളില്‍ റോളിംങില്‍ കനത്ത മഴ അനുഭവപ്പെടാറുണ്ട്. അന്തരീക്ഷ താപനില വളരെ കുറയുമെങ്കിലും മഴ അസൌകര്യം സൃഷ്ടിക്കുമെന്നതിനാല്‍ ഇക്കാലം റോളിംങ് സന്ദര്‍ശനത്തിന് യോജിച്ചതല്ല.മഴ കനത്ത് പ്രളയം വരെ ഈ സമയങ്ങളില്‍ ഇവിടെ ഉണ്ടാകാറുണ്ട്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീണ്ടു നില്‍ക്കുന്ന മഞ്ഞുകാലത്ത് ഇവിടത്തെ താപനില 0 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. 24 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കൂടിയ താപനില.മഞ്ഞുകാലമാണ് റോളിംങ് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്. ഇക്കാലത്ത് നിരവധി സന്ദര്‍ശകര്‍ റോയിംങിലെത്താറുണ്ട്.