Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രനാഥ് » കാലാവസ്ഥ

രുദ്രനാഥ് കാലാവസ്ഥ

രുദ്രനാഥ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ്. ഇക്കാലത്ത് വളരെ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്തെ അന്തരീക്ഷ താപനില ഡിഗ്രിസെല്‍ഷ്യസില്‍ 17 നും 13 നും ഇടയിലാണ്. സഞ്ചാരികള്‍ക്ക് വളരെ അനുകൂലമായ കാലമാണ് ഇത്.

മഴക്കാലം

രുദ്രനാഥില്‍ സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയാണ് മഴക്കാലം. കനത്തമഴയൊന്നും ഇവിടെ പെയ്യാറില്ല.

ശീതകാലം

ശൈത്യകാലം ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. ഇക്കാലത്ത് താപനില പൂജ്യത്തിനും താഴെ പോകാറുണ്ട്. കനത്ത മഞ്ഞുവീഴ്ചയും ഇക്കാലത്തുണ്ടാകാറുണ്ട്.