രുഖാല സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായത് മെയ് മുതല്‍ ജൂലൈ വരെയുള്ള വേനല്‍കാലമാണ്. എന്നിരുന്നാലും കാലാവസ്ഥ അനുകൂലവും സുഖപ്രദവുമായ വിന്‍ററിലും സഞ്ചാരികള്‍ രുഖാല സന്ദര്‍ശിക്കുന്നതില്‍ തരക്കേടേതുമില്ല.
മെയ് മാസം മുതല്‍ ജൂലൈ വരെയാണ് രുഖാലയിലെ സമ്മര്‍. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 30 ഡിഗ്രി സെന്‍റിഗ്രേഡും 8 ഡിഗ്രി സെന്‍റിഗ്രേഡുമാണ്.
ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാണ് രുഖാലയിലെ മണ്‍സൂണ്‍ കാലം. മിതമായ വര്‍ഷപാതമേ ഈ മേഖലയില്‍ അനുഭവപ്പെടാറുള്ളു.
ഒക്ടോബറോടെ രുഖാലയിലെ വിന്‍ററിന് തുടക്കമായി. ജനുവരി വരെ അത് തുടരും. വര്‍ഷം തോറുമുള്ള ഹിമപാതം ഈ കാലയളവില്‍ അനുഭവപ്പെടും. ശൈത്യകാലത്ത് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 10 ഡിഗ്രി സെന്‍റിഗ്രേഡും -10 ഡിഗ്രി സെന്‍റിഗ്രേഡുമാണ്.