Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സകലേശ്പൂര്‍ » കാലാവസ്ഥ

സകലേശ്പൂര്‍ കാലാവസ്ഥ

മഴക്കാലം ഒഴികെ ഏതുസമയത്തും സകലേശ്പൂരിലേക്ക് യാത്ര ചെയ്യാം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. 40 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താറുണ്ട് ഇക്കാലത്ത് താപനില. 22 ഡിഗ്രി സെല്‍ഷ്യസായിരിക്കും പരമാവധി കുറഞ്ഞ താപനില.   

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മൂലം ഇവിടെ കനത്ത മഴയാണ് ലഭിക്കുന്നത്. ട്രക്കിംഗ് സാധ്യമല്ല എന്നുള്ളതുകൊണ്ടുതന്നെ മഴക്കാലത്ത് ഇവിടെ സഞ്ചാരികളെത്താറില്ല.

ശീതകാലം

നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ട്രക്കിംഗിന് പറ്റിയ കാലാവസ്ഥയാണ് സകലേശ്പൂരില്‍. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 32 ഡിഗ്രിയും. ഇക്കാലത്ത് എപ്പോള്‍ വേണമെങ്കിലും സകലേശ്പൂരിലെക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാവുന്നതാണ്.