Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേലം » കാലാവസ്ഥ

സേലം കാലാവസ്ഥ

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. തണുത്തതും പ്രസന്നവുമായ ഈ സമയം കാഴ്ചകള്‍ കാണുന്നതിനും അനുയോജ്യമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍. വേനല്‍ കനത്ത ചൂടും ഉണങ്ങിയതുമാണ്. 38 ഡിഗ്രീ സെല്‍ഷ്യസ് വരെ മെയില്‍ ചൂടെത്തും. ചെറിയ തോതില്‍ മഴ ലഭിക്കുമെങ്കിലും അത് വേനല്‍ ചൂടിനെ ശമിപ്പിക്കാനുതകില്ല.  ഈ സമയം നഗരം സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.

മഴക്കാലം

ജൂലൈ മുതല്‍ നവംബര്‍വരെ മാസങ്ങളിലാണ് മണ്‍സൂണ്‍. ശുഷ്കമായ തോതില്‍ ലഭിക്കുന്ന മഴ കാലാവസ്ഥയെ കുറച്ച് തണുപ്പിക്കുന്നു.  ആഗസ്റ്റിനു ശേഷം ചൂട് കുറച്ചു കൂടി കുറയുന്നു. സെപ്തംബറിലും നവംബറിലുമാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഈയവസരത്തില്‍ കാലാവസ്ഥ പ്രസന്നമാകുന്നു.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിയാണ് തണുപ്പ് കാലം. മണ്‍സൂണിന് ശേഷം കാലാവസ്ഥ ശാന്തവും പ്രസന്നവുമാകുന്നു. 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ താപനില. സേലം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമാണിത്.