Search
  • Follow NativePlanet
Share

സേലം പട്ടിന്‍റെയും വെള്ളിയുടെയും നാട്

32

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ വടക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് സേലം. തമിഴ്നാടിന്‍റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെയുള്ള സേലം മാംഗോ സിറ്റി എന്ന പേരിലും അറിയപ്പെടുന്നു. സേലം മുനിസിപ്പാലിറ്റി സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ നഗരമാണ്. മുമ്പ് ചേരം പ്രദേശത്തിന്‍റെ ഭാഗമായതിനാലാണ് ഈ നഗരം സേലം എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം. പ്രദേശവാസികളുടെ പുരാതനമായി പിന്തുടര്‍ന്നുവന്ന തൊഴിലായിരുന്നു സേലൈ എന്നറിയപ്പെടുന്ന സ്ത്രീകളുടെ വസ്ത്രനിര്‍മ്മാണം.

സേലത്തിലെ കാഴ്ചകള്‍

സേലം പ്രധാന വിനോദ-തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കോട്ടൈ മാരിയമ്മന്‍ ക്ഷേത്രം, താരമംഗലം ക്ഷേത്രം, സേലം സുഗവനേശ്വര്‍ ക്ഷേത്രം, അരുള്‍മിഗി അളഗിരിനാഥര്‍ ക്ഷേത്രം, എള്ളൈ പെടാരി അമ്മന്‍ ക്ഷേത്രം, ജമാ മസ്ജിദ് എന്നിവയടക്കമുള്ള മത തീര്‍ഥാടനകേന്ദ്രങ്ങളാല്‍ സമ്പന്നമാണ് സേലം. യേര്‍ക്കോട് മലകള്‍, കിളിയൂര്‍ വെള്ളച്ചാട്ടം, താരമംഗലം മേട്ടൂര്‍ അണക്കെട്ട് എന്നിവ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

ഷോപ്പിങ്ങിനും പ്രശസ്തമാണ് സേലം. സേലം നിര്‍മിതമായ വെള്ളി പാദസരങ്ങള്‍ രാജ്യ പ്രശസ്തമാണ്. ഇവിടെ നിര്‍മിക്കുന്ന മികച്ച നിലവാരമുള്ള വസ്ത്രങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്. ഇവിടെ നിര്‍മിക്കുന്ന കോട്ടണ്‍-പട്ടുവസ്ത്രങ്ങളും പ്രശസ്തമാണ്.

ചരിത്രം ഇങ്ങനെ

ചേരസാമ്രാജ്യത്തിന്‍റെ തലവന്‍ ചേരമാന്‍ പെരുമാള്‍ സ്ഥാപിച്ചതായതിനാല്‍ നഗരം ചേരളം എന്ന  പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. ചേരളം എന്നാല്‍ മലമ്പ്രദേശം എന്നാണ് അര്‍ഥം. ശിലായുഗത്തോളം പഴക്കമുള്ളതാണ് സേലത്തിന്‍റെ ചരിത്രം. പാലിയോലിത്തിക്, നിയോലിത്തിക് കാലത്ത് ജനങ്ങള്‍ ഇവിടെ താമസച്ചിരുന്നതിന്‍റെ തെളിവുകളുണ്ട്. നിരവധി ചക്രവര്‍ത്തിമാരുടെയും സാമ്രാജ്യങ്ങളുടെയും ഉദയാസ്തമനങ്ങള്‍ക്ക് സേലം സാക്ഷിയായിട്ടുണ്ട്.

പാണ്ഡ്യ, പല്ലവ, ചോഴ, ഹൊയ്സാല, ചാലൂക്യ രാജാക്കന്‍മാര്‍ സേലം അടക്കിവാണിരുന്നു. ഗംഗാ വംശത്തിലുള്ള രാജാക്കന്‍മാരാണ് ഇവിടെ ആദ്യം ഭരിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ഗംഗാകുലത്തില്‍പെട്ട രാജാക്കന്‍മാരാണ് അക്കാലത്ത് ഇവിടെ ഭരിച്ചിരുന്നത്. പിന്നീട് പ്രദേശം പടിഞ്ഞാറന്‍ ഗംഗാ വംശങ്ങളുടെ കീഴിലായി. വിജയനഗര സാമ്രാജ്യത്തിന്‍റെ അധിനിവേശത്തോടെ പിന്നീട് പ്രദേശം മധുരൈ നായകരുടെ  കീഴിലായി. മധുരൈ നായകര്‍ക്ക് ശേഷം ഗാട്ടി മുദാലിസ് പോലിഗാര്‍സിന്‍ സേലം ഭരിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളില്‍  ഉണ്ടായ മധുര-മൈസൂര്‍ യുദ്ധങ്ങള്‍ക്ക് ശേഷം നഗരം ഹൈദര്‍ അലിയുടെ കീഴിലായി. 1768ല്‍ കേണല്‍ വുഡ് ഇത് പിടിച്ചെടുത്തെങ്കിലും പിന്നീട് 1772ല്‍ തിരികെ നല്‍കി. 1799ല്‍ ലോര്‍ഡ് ക്ലൈവ് പിടിച്ചെടുക്കുകയും 1861 വരെ പട്ടാള കേന്ദ്രമായി ഉപയോഗിക്കുകയും ചെയ്തു. സേലവും സങ്കഗിരിയുമായിരുന്നു കൊങ്കു സേനയും ബ്രിട്ടീഷ് സഖ്യസേനയും തമ്മിലുള്ള നിരവധി യുദ്ധങ്ങളുടെ പശ്ചാത്തലമായി.

സേലത്ത് എങ്ങനെയെത്താം

വിമാനം‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം സേലത്തില്‍ എത്തിപ്പെടാന്‍ എളുപ്പമാണ്. ചെന്നൈയില്‍ എളുപ്പത്തില്‍ എത്താവുന്ന ഒരു ആഭ്യന്തര എയര്‍പോര്‍ട്ടും സേലത്തുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് ട്രെയിന്‍ സൌകര്യമുള്ള റെയില്‍വേസ്റ്റേഷനാണ് സേലം ജങ്ഷന്‍. ചെന്നൈ ഉള്‍പ്പടെയുള്ള സമീപ നഗരങ്ങളിലേക്ക് ബസുകളും നിരവധിയുണ്ട്.

സേലത്തെ കാലാവസ്ഥ

ഉഷ്ണമേഖലാ കാലാവസ്ഥയുള്ള സേലം സന്ദര്‍ശിക്കാന്‍ അനുയോജ്യം ശൈത്യകാലമായ നവംബര്‍ മുതലുള്ള മാര്‍ച്ച് വരെയുള്ള മാസങ്ങളാണ്.

സേലം പ്രശസ്തമാക്കുന്നത്

സേലം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സേലം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സേലം

  • റോഡ് മാര്‍ഗം
    ബസ് മാര്‍ഗം സംസ്ഥാനത്തെവിടെ നിന്നും സേലത്തെത്താം. ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കും നിരവധി ബസുകള്‍ ഇവിടെ നിന്ന് ലഭ്യമാണ്. എം.ജി.ആര്‍ ഇന്‍റര്‍ഗ്രേറ്റഡ് ബസ് ടെര്‍മിനസ് അഥവാ പുതിയ ബസ് സ്റ്റാന്‍റ് ടൌണ്‍ ബസ് സ്റ്റേഷന്‍ അഥവാ പഴയ സ്റ്റാന്‍റ് എന്നിങ്ങനെ രണ്ട് ബസ്സ്റ്റാന്‍റുകള്‍ ഇവിടെയുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സേലം ജങ്ഷന്‍ പ്രധാന റെയില്‍വേസ്റ്റേഷനുകളിലൊന്നാണ്. രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭ്യമാണ്. തിരുച്ചിറപ്പള്ളിയും കോയമ്പത്തൂരുമാണ് അടുത്തുള്ള മറ്റു പ്രധാന സ്റ്റേഷനുകള്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സേലം ബാംഗ്ലൂര്‍ ഹൈവേയിലെ കാമാലപുരത്താണ് സേലം എയര്‍പോര്‍ട്ട്. സേലത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ നിന്ന് അധികം ഫ്ലൈറ്റുകളില്ല. സേലം നഗരത്തില്‍ നിന്ന് അടുത്തുള്ള പ്രധാന വിമാനത്താവളമായ തിരുച്ചിറപ്പിള്ളി 135 കിലോമീറ്റര്‍ അകലെയും കോയമ്പത്തൂര്‍ 15 കിലോമീറ്റര്‍ അകലെയുമാണ്.അടുത്തുള്ള അന്താരാഷ്ട്രവിമാനത്താവളം ചെന്നൈയും ബാംഗ്ലൂരുമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat