Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സംബാല്‍പൂര്‍

സംബാല്‍പൂര്‍ - ചരിത്രത്തിന്റെയും ആധുനീകതയുടെയും സംയോജനം

35

ചരിത്രത്തിന്റെയും ആധുനീകതയുടെയും സംയോജനമാണ്‌ സംബാല്‍പൂര്‍. വിവിധ ഭരണാധികാരികളുടെയും സര്‍ക്കാരുകളുടെയും കാലത്ത്‌ നിരവധി ലയനങ്ങളും വിഭജനങ്ങളും കണ്ട സ്ഥലമാണ്‌ ഇന്നത്തെ സംബാല്‍പൂര്‍. വിവിധ ഭരണാധികാരികള്‍ അവശേഷിപ്പിച്ച സംസ്‌കാരങ്ങളില്‍ നിന്നുണ്ടായ ചരിത്രം കൂടികലര്‍ന്നാണ്‌ ഇന്നത്തെ സംബാല്‍പൂര്‍ രൂപം കൊണ്ടിരിക്കുന്നത്‌. ഇന്ത്യയുടെ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ സ്ഥിതി ചെയ്യുന്ന സംസ്‌കാര സമ്പന്നമായ ഈ ജില്ലയിലെ സമൃദ്ധമായ പ്രകൃതിയും ജനങ്ങളും സന്ദര്‍ശകരെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു.

സംബാല്‍പൂര്‍- വജ്രവ്യാപാരത്തിന്റെയും താജ്‌-ഇ-മഹിന്റെയും ഭൂമി

സംബാല്‍പൂരില്‍ വിനോദസഞ്ചാരം ഒരു പുതിയ സംഭവമല്ല. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ സംബാല്‍പൂര്‍ വജ്രത്താല്‍ പ്രശസ്‌തമാണ്‌. പ്രശസ്‌തമായ വജ്രവ്യാപാര കേന്ദ്രമായിരുന്നു ഇവിടം. മഹാനദിയില്‍ നിന്നും സമീപസ്ഥലങ്ങളില്‍ നിന്നും കിട്ടുന്ന വജ്രം നിരവധി പേരെ ഇവിടെയ്‌ക്ക്‌ ആകര്‍ഷിക്കുന്നുണ്ട്‌. പരിശുദ്ധിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച വജ്രങ്ങളാണ്‌ ഇവിടെ നിന്നുള്ളതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. സംബാല്‍പൂരില്‍ കാണപ്പെടുന്ന താജ്‌-ഇ- മഹ എന്നറിയപ്പെടുന്ന നിറമില്ലാത്ത 146 കാരറ്റ്‌ വജ്രം ഇവിടുത്തെ വജ്രത്തിന്റെ പരിശുദ്ധിയുടെ തെളിവാണ്‌. താജ്‌-ഇ-മഹ്‌ എന്നാല്‍ ചന്ദ്രകിരീടം എന്നാണ്‌ അര്‍ത്ഥം. സംബാല്‍പൂര്‍- കൈത്തറി നഗരം

പരമ്പരാഗത വസ്‌ത്രമായ സംബാല്‍പൂരി സാരി ഈ പ്രദേശത്തിന്റെ സവിശേഷതയാണ്‌. സാരിയിലെ സങ്കീര്‍ണ രൂപകല്‍പനകള്‍ വസ്‌ത്രങ്ങള്‍ നെയ്യുന്നതിന്‌ മുമ്പ്‌ തന്നെ നൂലിന്‌ നിറം കൊടുക്കുമ്പോള്‍ ചെയ്യുന്നതാണ്‌. സംബാല്‍പൂര്‍ സാരിയുടെ ഡിസൈനും അലങ്കാരങ്ങളും വളരെ സവിശേഷമാണ്‌. ചരിത്രപരമായും കലാപരമായും പ്രശസ്‌തമാണ്‌ ഇകത്‌ അഥവ ബന്ധകല സാരികള്‍. ബന്ധകല തുണികള്‍ സാരികള്‍ക്ക്‌ പുറമെ ചുരിദാര്‍, തൂവാലകള്‍ , മറ്റ്‌ വസ്‌ത്രങ്ങള്‍ എന്നിവയ്‌ക്കായും ഉപയോഗിക്കാറുണ്ട്‌. എന്നാല്‍, തിരഞ്ഞെടുക്കുമ്പോള്‍ വ്യാജ ഉത്‌പന്നങ്ങള്‍ ആവാതിരിക്കാന്‍ ശ്രദ്ധക്കണം.

സംബാല്‍പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വിവിധ കാരണങ്ങളാല്‍ സംബാല്‍ പൂരിലെ വിനോദ സഞ്ചാരം ആകര്‍ഷകമാണ്‌. ഹിരാക്കുഡ്‌ അണക്കെട്ട്‌, സമലേശ്വരി ക്ഷേത്രം, ഹുമയിലെ ചെരിഞ്ഞ ക്ഷേത്രം, ചിപിലിമ ജലവൈദ്യുത നിലയം, ഘന്തേശ്വരി ക്ഷേത്രം എന്നിവ ഇവിടുത്തെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌. മഹാനദി പുഴയും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ദെബിഗഢ്‌ വന്യജീവി സങ്കേതവും ആകര്‍ഷകമാണ്‌. വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളാല്‍ പ്രശസ്‌തമാണിവിടം. കന്നുകാലി ദ്വീപ്‌, ഉഷകോതി, കാന്ധാര, ഹതിബാരി ,വിക്രംഖോല്‍ എന്നിവയാണ്‌ മറ്റ്‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

സവിശേഷമായ കാഴ്‌ചകളും ,ശബ്‌ദവും സ്വാദും അനുഭവങ്ങളും വാഗ്‌ദാനം ചെയ്യുന്ന സംബാല്‍പൂര്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണന്ന്‌ പറയുന്നതില്‍ അത്ഭുമില്ല. സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സംബാല്‍പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. റെയില്‍, റോഡ്‌, , വായു മാര്‍ഗം മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ സംബാല്‍പൂര്‍.

സംബാല്‍പൂര്‍ പ്രശസ്തമാക്കുന്നത്

സംബാല്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സംബാല്‍പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സംബാല്‍പൂര്‍

  • റോഡ് മാര്‍ഗം
    സാംബല്‍പൂരിലെ എല്ലാ പ്രധാന നഗരങ്ങളിലും മികച്ച റോഡുകളാണുള്ളത്‌. പൊതുഗതാഗത സൗകര്യം മികച്ചതാണ്‌. വര്‍ദ്ധിച്ച ഗതാഗതം പരിഗണിച്ച്‌ റോര്‍കേല- സാംബല്‍പൂര്‍ ഹൈവെ നിലവില്‍ നാല്‌ വരിയില്‍ നിന്നും ആറ്‌ വരി പാതയായി ഉയര്‍ത്തിയിരിക്കുകയാണ്‌. ഹിരാക്കുഡ്‌ അണക്കെട്ടിലേക്കുള്ള റോഡ്‌ വളരെ മനോഹരമാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഖെത്രാജ്‌പൂര്‍, ഫതക്‌,ഹിരാക്കുഡ്‌, സാബംല്‍പൂര്‍ എന്നിങ്ങനെ നാല്‌ റയില്‍വെ സ്റ്റേഷനുകള്‍ സാംബല്‍പൂരിലുണ്ട്‌. ഭുവനേശ്വര്‍-ഝാര്‍സുധ പാതയിലെ ജംങ്‌ഷനാണ്‌ സാംബല്‌ഡപൂര്‍ സിറ്റി സ്റ്റേഷന്‍. ഝാര്‍സുഗുഡ-ബാര്‍ഗഢ്‌ റെയില്‍വെ പാതയിലാണ്‌ മറ്റ്‌ സ്റ്റേഷനുകള്‍. ഭൂരിഭാഗം നഗരങ്ങളുമായും ഇത്‌ ബന്ധപ്പെട്ട്‌ കിടക്കുന്നു. ഗുവാഹത്തി, ലക്‌നൗ, ഡെറാഡൂണ്‍ ,ഇന്‍ഡോര്‍ നഗരങ്ങളുമായി ബന്ധമില്ല.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബിജുപട്‌നായിക്‌ വിമാനത്താവളം 325 കിലോമീറ്റര്‍ അകലെയും സ്വാമി വിവേകാനന്ദ വിമാനത്താവളം 262 കിലോമീറ്റര്‍ അകലെയുമാണ്‌. സാംബല്‍പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായുള്ള ഒഢീഷയിലെ തന്നെ ഝാര്‍സുഗുഡ വിമാനത്താവളം നിര്‍മാണത്തിലാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri